- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോണ്ട് പൂർത്തിയാക്കിയില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കാനാവില്ല; രണ്ടാഴ്ചയ്ക്കം എംബിബിഎസ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകണമെന്ന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിനോട് കോടതി
കൊച്ചി: ബോണ്ട് പൂർത്തിയാക്കിയില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കാനാവില്ലെന്ന് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിനോട് ഹൈക്കോടതി. എം.ബി.ബി.എസ്. പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ രണ്ടാഴ്ചയ്ക്കകം നൽകണമെന്നും കോടതി ് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിനോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനും ജോലിക്കും ഉൾപ്പെടെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്നത് അധാർമികമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ബോണ്ട് തുക അടച്ചില്ലെന്ന പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാനാവില്ല. പഠനശേഷം ഒരു കൊല്ലം വരെ സേവനത്തിന് വിദ്യാർത്ഥികളുമായി ബോണ്ട് ഉണ്ടാക്കാൻ മാനേജ്െമന്റിന് അനുമതി നൽകുന്നതാണ് സർക്കാറും മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാറെന്ന് കോടതി വിലയിരുത്തി. അതുപ്രകാരം സേവന ബോണ്ട് സാധ്യമാണ്. ബോണ്ട് വ്യവസ്ഥ പാലിച്ചില്ലെങ്കിൽ 13 ലക്ഷം രൂപ നൽകാമെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ വാദം. തുക നൽകിയില്ലെന്ന പേരിൽ സർട്ടിഫിക്കറ്റുകൾ തട

കൊച്ചി: ബോണ്ട് പൂർത്തിയാക്കിയില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കാനാവില്ലെന്ന് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിനോട് ഹൈക്കോടതി. എം.ബി.ബി.എസ്. പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ രണ്ടാഴ്ചയ്ക്കകം നൽകണമെന്നും കോടതി ് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിനോട് നിർദ്ദേശിച്ചു.
വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനും ജോലിക്കും ഉൾപ്പെടെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്നത് അധാർമികമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ബോണ്ട് തുക അടച്ചില്ലെന്ന പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാനാവില്ല. പഠനശേഷം ഒരു കൊല്ലം വരെ സേവനത്തിന് വിദ്യാർത്ഥികളുമായി ബോണ്ട് ഉണ്ടാക്കാൻ മാനേജ്െമന്റിന് അനുമതി നൽകുന്നതാണ് സർക്കാറും മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാറെന്ന് കോടതി വിലയിരുത്തി. അതുപ്രകാരം സേവന ബോണ്ട് സാധ്യമാണ്.
ബോണ്ട് വ്യവസ്ഥ പാലിച്ചില്ലെങ്കിൽ 13 ലക്ഷം രൂപ നൽകാമെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ വാദം. തുക നൽകിയില്ലെന്ന പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് താനൂർ സ്വദേശിനി എം ടി. ഷെറീൻ ഉൾപ്പൈട 32 വിദ്യാർത്ഥികൾ ഹർജിയിൽ ബോധിപ്പിച്ചു. ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, പത്തിലെയും പന്ത്രണ്ടിലെയും സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പിടിച്ചുവച്ചിരിക്കുകയാണ്.
2010-'11 അധ്യയനവർഷം പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം കിട്ടിയവരാണ് ഹർജിക്കാർ. വിദ്യാർത്ഥികൾ തുക അടയ്ക്കാനുണ്ടെങ്കിൽ കോളേജിന് അത് സിവിൽ അന്യായത്തിലൂടെ ഈടാക്കാം. പിടിച്ചുവച്ച സർട്ടിഫിക്കറ്റുകൾ ഹർജിക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചുനൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.

