- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശ നിലയിലായ കുഞ്ഞിനെക്കുറിച്ച് പത്രത്തിൽ വാർത്ത കൊടുത്ത് അമ്മയും അമ്മയുടെ അച്ഛനും പണപ്പിരിവ് നടത്തന്നു; കുഞ്ഞിനെ ആശുപത്രിയിൽ ആക്കി രക്ഷിക്കണം എന്നാവശ്യപ്പെട്ട അച്ഛന്റെ അപേക്ഷ കോടതി സ്വീകരിച്ചു
കൊച്ചി: റിട്ട് പെറ്റീഷനുകൾ നൽകാൻ ഭരണഘടനയിൽ വകുപ്പ് ഉണ്ടാക്കിയത് ഒര പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ഹൈക്കോടതി ഇടപെടാൻ വേണ്ടിയാണ്. ഒട്ടേറെ അനീതികൾ ഇത്തരം റിട്ട് ഹർജികൾ വഴി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്. ഹോബിയസ് കോർപ്പസ് ഹർജി നൽകി ഒരു കുഞ്ഞിന്റെ ജീവൻ കാക്കുകയാണ് കോടതിയുടെ ഇടപെടലിലൂടെ ഇവിടൊരു സാധാരണക്കാരനായ അച്ഛൻ. മാതാ

കൊച്ചി: റിട്ട് പെറ്റീഷനുകൾ നൽകാൻ ഭരണഘടനയിൽ വകുപ്പ് ഉണ്ടാക്കിയത് ഒര പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ഹൈക്കോടതി ഇടപെടാൻ വേണ്ടിയാണ്. ഒട്ടേറെ അനീതികൾ ഇത്തരം റിട്ട് ഹർജികൾ വഴി തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്. ഹോബിയസ് കോർപ്പസ് ഹർജി നൽകി ഒരു കുഞ്ഞിന്റെ ജീവൻ കാക്കുകയാണ് കോടതിയുടെ ഇടപെടലിലൂടെ ഇവിടൊരു സാധാരണക്കാരനായ അച്ഛൻ.
മാതാപിതാക്കളുടെ വഴക്കിനിടെ ചികിൽസ കിട്ടാതെ അവശനിലയിലായ പിഞ്ചുകുഞ്ഞിന്റെ രക്ഷയ്ക്ക് എത്തുകയാണ് ഹൈക്കോടതി. കരൾവീക്കത്തെ തുടർന്ന് അടിന്തരമായി കരൾ മാറ്റിവയ്‌ക്കേണ്ട, ഒൻപതു മാസം മാത്രം പ്രായമുള്ള ആലിയ ഫാത്തിമയെ ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കു കോടതി നിർദ്ദേശം നൽകി. ഭാര്യയും ഭാര്യാപിതാവും മകളെ ചികിൽസയ്ക്ക് ആശുപത്രിയിൽ എത്തിക്കുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ അച്ഛനാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക താൽപര്യമെടുത്ത് കുഞ്ഞിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കണമെന്നും ആശുപത്രി അധികൃതർ കുഞ്ഞിനെ പ്രവേശിപ്പിച്ച് ചികിൽസയ്ക്കു നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ടീം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നുമാണ് കോടതി ഉത്തരവ്. തിരുവനന്തപുരം കിംസ് ആശുപത്രി മെഡിക്കൽ ഡയറക്ടറെയും എസ്‌ബിറ്റി പൂജപ്പുര ശാഖാ മാനേജരെയും സ്വമേധയാ കക്ഷിചേർത്താണു കോടതി നടപടി.
തിരുവനന്തപുരം ചൊവ്വര അമ്പലത്തുമ്മൂല സ്വദേശി ബഷീർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണു ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ദാതാവിനെ കിട്ടാൻ 5000 രൂപ റജിസ്‌ട്രേഷൻ ഫീസും മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നുള്ള മൂന്നു ലക്ഷം രൂപയും ആശുപത്രിയിൽ അടച്ചു കാത്തിരിക്കുകയാണെന്നു പിതാവ് ഹർജിയിൽ ബോധിപ്പിച്ചു. പൂജപ്പുര സ്വദേശിയായ ഭാര്യ സിജിനയും പിതാവ് നസറുദ്ദീനും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നില്ലെന്നാണു പരാതി. ഭാര്യയും പിതാവും പത്രത്തിൽ വാർത്ത നൽകി പണം പിരിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൂജപ്പുര എസ്‌ഐയെ കോടതി നിയോഗിച്ചിരുന്നു. കുടുംബപ്രശ്‌നം മൂലം കുഞ്ഞിനു ചികിൽസ നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്ന് എസ്‌ഐ റിപ്പോർട്ട് നൽകി. തുടർന്നാണ് കോടതി ഇടപെടൽ. ആശുപത്രി അധികൃതർ മാതാപിതാക്കൾക്കു കൗൺസലിങ് നടത്തി, കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയെന്ന് എസ്‌ഐയുടെ റിപ്പോർട്ടിലുണ്ട്. കരൾ ദാതാവിനെ കണ്ടെത്താനോ ചികിൽസിക്കാനോ കുടുംബാംഗങ്ങൾ ശ്രമിക്കുന്നില്ലെന്നും കോടതി ഇടപെടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2015 ഡിസംബർ മൂന്നിനാണു കുട്ടിയെ ഇതിനു മുൻപ് ആശുപത്രിയിലെത്തിച്ചതെന്നും കരൾ മാറ്റിവയ്ക്കാതെ പോംവഴിയില്ലെന്നും ആശുപത്രി രേഖകളിൽ വ്യക്തമാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാണെന്നും കുഞ്ഞിന് ജനങ്ങൾ സംഭാവന ചെയ്ത തുക ബാങ്ക് അക്കൗണ്ടിൽ എത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പൊലീസിനു കുഞ്ഞിനെ ഹാജരാക്കാൻ ആവശ്യമെങ്കിൽ ചൈൽഡ്‌ലൈൻ, ശിശുക്ഷേമ സമിതി എന്നിവയുടെ സഹായം തേടാം. കുഞ്ഞിന്റെ പേരിലുള്ള അക്കൗണ്ടിൽ എത്ര തുകയുണ്ടെന്ന് എസ്‌ബിറ്റി പൂജപ്പുര ശാഖാ മാനേജർ അറിയിക്കണം.
ഇനി പണം പിൻവലിക്കാൻ അനുവദിക്കരുത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും ദാതാവിനെ കിട്ടാനുള്ള സാധ്യതയും സംബന്ധിച്ച് ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

