- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി; ഇക്കാര്യത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണം; കൊച്ചിയിൽ സർവീസ് സുഗമമായി നടത്താൻ വഴിയൊരുക്കുമെന്ന് സർക്കാർ
കൊച്ചി: ഓൺലൈൻ ടാക്‌സി സർവീസിനെ പിന്തുണച്ചു ഹൈക്കോടതി. പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അതേസമയം, കൊച്ചിയിൽ ഓൺലൈൻ ടാക്‌സി സർവീസ് സുഗമമായി നടത്താൻ വഴിയൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഓൺലൈൻ ടാക്‌സികൾക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു ടാക്‌സി സർവീസുകൾ സുരക്ഷിതമാക്കണമെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കഴിഞ്ഞ മാർച്ച് 16നു ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവു നടപ്പാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഒരു ഓൺലൈൻ ടാക്‌സി ഡ്രൈവർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ ഭാഗമായി ഡിജിപിയോടു നേരിട്ടു ഹാജരാകാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഈ ഹർജി വീണ്ടും പരിഗണിച്ചത്. എന്നാൽ ഓൺലൈൻ ടാക്‌സി സർവീസുകൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയി

കൊച്ചി: ഓൺലൈൻ ടാക്‌സി സർവീസിനെ പിന്തുണച്ചു ഹൈക്കോടതി. പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അതേസമയം, കൊച്ചിയിൽ ഓൺലൈൻ ടാക്‌സി സർവീസ് സുഗമമായി നടത്താൻ വഴിയൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഓൺലൈൻ ടാക്‌സികൾക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു ടാക്‌സി സർവീസുകൾ സുരക്ഷിതമാക്കണമെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കഴിഞ്ഞ മാർച്ച് 16നു ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവു നടപ്പാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഒരു ഓൺലൈൻ ടാക്‌സി ഡ്രൈവർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ ഭാഗമായി ഡിജിപിയോടു നേരിട്ടു ഹാജരാകാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഈ ഹർജി വീണ്ടും പരിഗണിച്ചത്.
എന്നാൽ ഓൺലൈൻ ടാക്‌സി സർവീസുകൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ ടാക്‌സി സർവീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ഈ ഘട്ടത്തിലാണ് ഓൺലൈൻ ടാക്‌സി സേവനങ്ങൾ മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കേണ്ടതാണെന്നു കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായവും കോടതി തേടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ഡിജിപിയെ കോടതി ഒഴിവാക്കുകയും ചെയ്തു.

