- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഷൻസ് കോടതികൾ വധശിക്ഷയ്ക്ക് വിധിച്ച 11 കേസുകൾ തീരുമാനമാകാതെ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു; നൂറോളം ജീവപര്യന്ത കേസുകളിലെ അപ്പീലും ചുവപ്പുനാടയിൽ; ആറ് രജിസ്ട്രാർമാർ ഉണ്ടായിട്ടും മെല്ലപ്പോക്കെന്ന് മുതിർന്ന അഭിഭാഷകർക്ക് ആക്ഷേപം
കൊച്ചി: കീഴ്‌കോടതിയിൽ നിന്നും സംസ്ഥാന സർക്കാറിന്റെ മന്ത്രിമാർക്കെതിരെ ചെറിയ പരാമർശം ഉണ്ടായാൽ പോലും അത് നീക്കികിട്ടാൻ വേണ്ടി ഹൈക്കോടതിയെ സമീപിക്കാറുണ്ട്. ഇതിന്മേൽ മണിക്കൂറുകൾക്കകം കേസ് പരിഗണിക്കുകയും ഹൈക്കോടതി ചെയ്യുന്നുണ്ട്. ഇങ്ങനെ രാഷ്ട്രീയക്കാരുടെ കേസുകൾ അതിവേഗ പരിഗണിക്കുന്ന കോടതി മറ്റ് സാധാരണക്കാരുടെ കാര്യത്തിൽ വീഴ്ച

കൊച്ചി: കീഴ്‌കോടതിയിൽ നിന്നും സംസ്ഥാന സർക്കാറിന്റെ മന്ത്രിമാർക്കെതിരെ ചെറിയ പരാമർശം ഉണ്ടായാൽ പോലും അത് നീക്കികിട്ടാൻ വേണ്ടി ഹൈക്കോടതിയെ സമീപിക്കാറുണ്ട്. ഇതിന്മേൽ മണിക്കൂറുകൾക്കകം കേസ് പരിഗണിക്കുകയും ഹൈക്കോടതി ചെയ്യുന്നുണ്ട്. ഇങ്ങനെ രാഷ്ട്രീയക്കാരുടെ കേസുകൾ അതിവേഗ പരിഗണിക്കുന്ന കോടതി മറ്റ് സാധാരണക്കാരുടെ കാര്യത്തിൽ വീഴ്‌ച്ച വരുത്തുന്നുണ്ടോ? ഉണ്ടെന്ന ആക്ഷേപം ശക്തമായി തന്നെ ഉയരുന്നുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ തന്നെയാണ് ഇത്തരമൊരു പരാതി ഉന്നയിക്കുന്നതും. കീഴ്‌കോടതികൾ വധശിക്ഷയ്ക്ക് വിധിച്ച കേസുകളിന്മേൽ ഹൈക്കോടതി മെല്ലപ്പോക്ക് തുടരുന്നു എന്നതാണ് ഇതിൽ പ്രധാനമായ ഒരു ആക്ഷേപം.
വധശിക്ഷയ്ക്ക് വിധിച്ച 11 കേസുകളിന്മേലുള്ള തുടർ നടപടി ഫയലുകൾ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന വിവരം. ഹൈക്കോടതി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഹൈക്കോടതി റെജിട്രാറിന്റെ വീഴ്‌ച്ചയാണ് ഇതെന്നാണ് ജയശങ്കർ വ്യക്തമാക്കുന്നത്.
2009 മുതൽ 2015 വരെയുള്ള കാലയളവിൽ വിവിധ സെഷൻസ് കോടതികൾ വധശിക്ഷ വിധിച്ച കേസുകളിന്മേലാണ് അന്തിമ തീരുമാനം കൈക്കൊള്ളാൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്. സെഷൻസ് കോടതികൾ വധശിക്ഷക്ക് വിധിച്ചു തുടർന്ന് വിധിക്കും സ്ഥിരീകരണത്തിനും മറ്റുമായി ഹൈക്കോടതയിലേക്ക് സെഷൻ കോടതിയിൽ നിന്നും അയച്ചിട്ടുള്ളവയാണി കേസുകൾ. മുൻകാലങ്ങളിൽ ഒരു രജിസ്ട്രാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറോളം രജിസ്ട്രാർമാർ ജോലി ചെയ്യുന്നുണ്ട്. എന്നാട്ടു കൂടി കേസുകൾ പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയം തുടരുകയാണ് എന്നതാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർക്കുള്ള പ്രധാന ആക്ഷേപം.
പഴയരീതിയിൽ നടപടിക്രമങ്ങൾ അനുസരിച്ചു കേരളത്തിലെ വിവിധ സെഷൻ കോടതികൾ തൂക്കു കയറുകൾ വിധിച്ച കേസുകൾ ഉടൻ തന്നെ ഹൈക്കോടതിയിൽ വാദത്തിനു വരികയും മൂന്നു മാസം മുതൽ ആറു മാസം വരെയുള്ള കാലയളവിൽ അത് ഹൈക്കോടതി പരിഗണിക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കീഴ്‌വക്കങ്ങൾ തെറ്റിച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കുന്നത്.
ഒരു കുറ്റവാളിയെ വധശിക്ഷക്ക് വിധിക്കുന്നതിനേക്കാൾ വലിയ ശിക്ഷയാണ് അയാളെ ശിക്ഷ കാത്തു കഴിയുവാൻ പ്രേരിപ്പിക്കുന്നത്. ഇക് കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും ആക്ഷേപമുണ്ട്. ഇത്തരം കേസുകളിൽ ഹൈക്കോടതി പരിഗണിച്ചാൽ മാത്രമേ തൂക്കുകയർ വിധിച്ച പ്രതികൾക്ക് സുപ്രീംകോടതിയെയോ രാഷ്ട്രപതിയുടെ ദയാഹർജിക്കോ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതിന് സാധിക്കുന്നില്ല.

ലഭ്യമായ വിവരാവകാശത്തിന്റെ അടിസ്ഥാനത്തിൽ DSR 8/2009, DSR 2/2011, DSR 1/2012, DSR 2/2012, DSR 3/ 2012, DSR 4/2012, DSR 1 /2013, DSR 2/2013, DSR 3/2013, DSR 5/2013, DSR 1 /2015 എന്നീ കേസുകളാണ് ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ കോളിളക്കം സൃഷ്ടിച്ച കണിച്ചികുളങ്ങര കേസും ഉൾപ്പെടുന്നു. അന്ന് കോടതി ശിക്ഷിച്ച ഒന്നാം പ്രതിയുടെ വധശിക്ഷ മുതൽ മാസനഗുടിയിൽ വീട്ടുവേലക്കാരിയായ നസിയയെ വധിച്ച കേസിൽ കാസർഗോഡ് ജില്ലാകോടതി കഴിഞ്ഞ വർഷം വധശിക്ഷക്ക് വിധിച്ച കേസും വരും.
ഇതിനിടയിൽ ഈ കാലയളവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ തീർപ്പാക്കിയ ചുരുക്കം ചില കേസുകളുമുണ്ട്. സൗമ്യവധ കേസിലെ ഗോവിന്ദ് ചാമിയുടെ വധശിക്ഷ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ആമയൂർ കൂട്ടക്കൊല കേസിലെ പ്രതിയക്കും അഡ്വ. എൻ.പി എബ്രഹാം എന്ന അഭിഭാഷകനെ അദേഹത്തിന്റെ ഗുമസ്തൻ കൊലപ്പെടുത്തിയ കേസിലും കോടതി വധശിക്ഷ മാറ്റി 30 വർഷത്തെ കഠിന തടവിനു വിധിക്കുകയുണ്ടായി. വധശിക്ഷ കൂടാതെ പല സെഷൻ കോടതികൾ വിധിച്ച നൂറോളം ജിവപര്യതം ശിക്ഷാ കേസുകളും ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്.

