മെൽബൺ: ദൃശ്യ മാദ്ധ്യമങ്ങളിലക്ക് ഒതുങ്ങി കൂടുന്ന ഇന്നത്തെ ഉത്സവ ആഘോഷങ്ങൾക്ക് മാറ്റം കുറിക്കുക എന്ന ലക്ഷ്യവുമായി കെഎച്ച്എസ്എം പുത്തൻ തലമുറക്ക് കേരളത്തിന്റെ പരമ്പരാകത കലാ ദൃശ്യങ്ങളുടെ അവതരണവുമായി ഒരു ഓണാഘോഷം 22നു (ശനി) ഗ്ലെൻ ഈര ടൗൺ ഹാൾ 416428, കോൾഫീൽഡിൽ നടത്തുന്നു.

രാവിലെ 9.30ന് ആരംഭിച്ചു വൈകുന്നേരം നാലിനു സമാപിക്കുന്ന ആഘോഷ കലാപരിപാടികളിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു.

പൊതുസദസിൽ ഗ്ലെൻ ഈര സിറ്റി മേയർ ജിം മാഗി മുഖ്യാതിഥിയും ഹ്യൂം സിറ്റി കൗൺസിലർ ചന്ദ്ര മുനുസിങ്‌ഹെ, വിശ്വ ഹിന്ദു പരിഷത്ത് ഓസ്‌ട്രേലിയ പ്രസിഡന്റ് ഗീത ദേവി, മെൽബൺ രൂപത വികാരി ജനറാൾ ഫാ. ഫ്രാസിസ് കോലഞ്ചേരി, ഓസ്ട്രലിയൻ ഇസ്‌ലാമിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹാഷിം മൊഹമ്മദ്, താര രാജ്കുമാർ എന്നിവർ ആശംസ നേർന്നു സംസരിക്കും.തുടർന്നു നടക്കുന്ന മത സൗഹാർദ മെഗാ തിരുവാതിരയും ഓണസദ്യയും പരിപാടികൾക്ക് കൊഴുപ്പു കൂട്ടും.

ഉച്ചകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ കേരളത്തിന്റെ പരമ്പരാഗത കലാ ദൃശ്യങ്ങളുടെ ഓണക്കാഴ്ചയും ശ്യാമ ശശിധരൻ അവതരിപ്പിക്കുന്ന ഇന്ത്യൻ ശാസ്ത്രീയ നൃത്തവും മുഖ്യാകർഷണം ആയിരിക്കും.

വിവരങ്ങൾക്ക്: 0403595702, 0406868611

റിപ്പോർട്ട്: വിജയകുമാർ