- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് നാട്ടിലുള്ളവർക്ക് കൈത്താങ്ങുമായി ഓസ്‌ട്രേലിയയിലെ കേരള ഹിന്ദു സൊസൈറ്റി മെൽബൺ; നാട്ടിലേക്ക് കയറ്റി അയച്ചത് രണ്ടര ടൺ ഫേസ് ഷീൽഡും ഓക്‌സിജൻ കോൺസൻട്രേറ്റർ അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളും
മെൽബൺ: വിദേശത്ത് കഴിയുമ്പോൾ നാട്ടിലുള്ളവരെ കുറിച്ച് ആധിയും ആശങ്കയും മാത്രം പങ്കുവയ്ക്കുന്നവരല്ല പ്രവാസികൾ. കോവിഡ് കാലത്ത് ഉറ്റവർക്ക് വലിയൊരു താങ്ങും തണലും ആകാനുള്ള ഉത്സാഹത്തിലും പ്രയത്‌നത്തിലുമാണ് ഏറെപ്പേരും. ഓസ്‌ട്രേലിയയിലെ കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഇക്കാര്യത്തിൽ മാതൃക കാട്ടിയിരിക്കുകയാണ്. നാട്ടിലേക്ക് ഓക്‌സിജൻ കോൺസൻട്രേറ്ററുകളും, ഫേസ് ഷീൽഡ് അടക്കമുള്ള കോവിഡ് സാമഗ്രികളും കേരള ഹിന്ദു സൊസൈറ്റി മെൽബൺ കയറ്റി അയച്ചു.
രണ്ടര ടൺ ഫേസ് ഷീൽഡുകളാണ് കേരളത്തിലേക്ക് കയറ്റി അയച്ചത്. 60,000 ഓസ്‌ട്രേലിയൻ ഡോളർ ചെലവ് വരുമെങ്കിലും ഡിഎച്ച്എൽ എയർ സൗജന്യമായാണ് ഇത് നാട്ടിൽ എത്തിക്കുന്നത്.
മെൽബണിലെ ഡിഎച്ച്എൽ ഓഫീസിൽ വച്ച് കേരള ഹിന്ദു സൊസൈറ്റി മെൽബണിന് വേണ്ടി എംപിയും മന്ത്രിയുമായ റോസ് സ്‌പെൻസ് കോവിഡ് സാമഗ്രികൾ കൈമാറി. കേരളത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സാമഗ്രികൾ ഏറ്റുവാങ്ങും.
മറുനാടന് മലയാളി ബ്യൂറോ