മയാമി: കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (KHSF)  ആഭിമുഖ്യത്തിൽ ഡിസംബർ ആറിന് ശനിയാഴ്ച സർവ്വൈശ്വര്യ പൂജ നടത്തുന്നു. രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന പൂജാദികർമങ്ങളിൽ ഹൂസ്റ്റനിൽ നിന്നുള്ള പ്രമുഖ തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരി  മുഖ്യകാർമികത്വം വഹിക്കും. ഭക്തിനിർഭരവും ഐശ്വര്യപ്രദായകാവുമായ പൂജാദി കർമങ്ങളിൽ പങ്കെടുക്കുന്നതിനു എല്ലാ കെ.എച്ച്.എസ്. എഫ്. കുടുംബംഗങ്ങളെയും, നല്ലവരായ ഹിന്ദുമത വിശ്വാസികളെയും വിനയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

രാവിലെ 9 മണിക്ക് വിഷ്ണു സഹസ്രനാമ പാരായണം, 9.50-ന്: പൂജ, ആരതി , പത്തിന് ഭാഗവത വന്ദന ശ്ലോക പാരായണം, 10.30-ന് ഭാഗവത പാരായണവും പ്രഭാഷണവും- ഗീത അന്തർജ്ജനം. 12:50-ന് പൂജ, ആരതി തുടർന്ന് 1 മുതൽ 2 വരെ ഉച്ചഭക്ഷണം, 2 മണിക്ക് നാരായണീയം പാരായണം - ഉണ്ണി കൃഷ്ണൻ നമ്പൂതിരി. വൈകുന്നേരം 4 മണിക്ക് ഭാഗവത സമഗ്രഹ പാരായണവും നാരായണീയം നൂറാമത് ദശക പാരായണവും 'മാനസ പൂജ', 5:15 മുതൽ : ഭഗവതി പൂജയും സർവ്വൈശ്വര്യ പൂജയും തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

വിലാസം: communtiy hall hollywood, 805 Glenn park way,hollywood, Fl 33021 കൂടുതൽ വിവരങ്ങൾക്ക് : രാജ് കുമാർ (678)373 2995 (കെ.എച്ച്.എസ്.എഫ് പ്രസിഡന്റ്), പത്മ കുമാർ (305)776 9376 (സെക്രട്ടറി), ബിനീഷ്  (954)235 4945.  (ട്രഷറർ). email: khsf11@gmail.com