ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന എട്ടാമത്തെ മെഗാ കാർണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂൺ പതിനാറ് ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക.

ലൂക്കാൻ വില്ലേജിൽ പ്രയിം റോസിലുള്ള ലൂക്കൻ യൂത്ത് സെന്ററിൽ നടക്കുന്ന കാർണിവൽ ഒട്ടനവധി പുതുമകളോടെയാണ് ഇത്തവണയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.വിവിധ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്, വാശിയേറിയ വടംവലി മത്സരം, അയർലൻഡിലെ മുഴു വൻ മലയാളി റസ്റ്റോറന്റുകളും അണിനിരക്കുന്ന നാടൻ ഫുഡ് ഫെസ്റ്റിവൽ, ലൈവ് കുക്കറി ഷോ,കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ ബൗൺസിങ്കാസിലുകൾ, സാഹസികത തുളുമ്പുന്ന കുതിരസവാരി, ചിരിയുടെ മാലപ്പടക്കവുമായി ക്ലൗൺ, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിങ്, വരയുടെ സൗന്ദര്യവുമായി കലാകാരന്മാർ ഒരുക്കുന്ന ആർട്സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, പെനാൽട്ടി ഷൂട്ട് ഔട്ട്, സ്റ്റമ്പ് ഔട്ട്, ഡാർട്ട് ഗെയിം, സൗഹൃദ ചെസ് മത്സരം, കുട്ടിക്കൾക്കും മുതുർന്നവർക്കും ഉല്ലാസകരമായ മത്സരമേള, വിസ്മയങ്ങളുമായി മാജിക് ഷോ, നിരവധി ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന് തുടങ്ങിയവ കാർണിവലിനെ വർണാഭമാക്കും.

കാർണിവല്ലിന്റെ ഒരുക്കങ്ങൾക്കു വേണ്ടിയുള്ള കമ്മറ്റികൾ പ്രവർത്തനം
ആരംഭിച്ചു കഴിഞ്ഞു.മതത്തിന്റെയോപ്രദേശത്തിന്റെയോ കൂട്ടായ്മകൾക്കതീതമായി സംഘടിപ്പിക്കുന്നസൗഹദ സംഗമമാണ് ്കേരളഹൗസ് കാർണിവലെന്ന് കേരളാഹൗസ് ഭാരവാഹികൾ പറഞ്ഞു.