- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ കേരളഹൗസ് ശിശുദിന ആഘോഷം നവംബർ 12 ന്
കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, അവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധ വൽക്കരണം നടത്തുക എന്നാ നല്ല ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം,ഈ വരുന്ന നവംബർ 12 ന് കില്മന ഹാൾ ടാലയിൽ കേരളഹൗസ് തുടർച്ചയായ ആറാം വർഷവും ആഘോഷമാക്കാൻ ഒരുങ്ങുന്നു. കുട്ടികളെ സ്‌നേഹിച്ച നമ്മുടെ പ്രിയ ചാച്ച നെഹ്രുവിന്റെ സ്മരണയ്ക്ക് മുൻപിൽ ഇന്ത്യയെന്ന മഹാരാജ്യം ശിശുദിനം കൊണ്ടാടുമ്പോൾ ഇങ്ങകലെ ,ഈ കൊച്ചു ദ്വീപിലും ,ഇന്ത്യയെന്ന മൂല്യം കൈമോശം വരാതെ സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും തങ്ങളുടെ കുട്ടികൾ ആഘോഷമാക്കുന്ന ശിശുദിനം ,ഒരുപക്ഷെ ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത സുന്ദര ബാല്യത്തിന്റെ ഒരു ഓർമ്മപെടുതലും കൂടിയാവാം. മലയാളം നാവിൻ തുമ്പിൽ നിന്നും നഷ്ട്‌പെടുന്നു എന്ന സംശയങ്ങൾ ഉടലെടുക്കുന്ന ഈ കാലഘട്ടത്തിൽ,കുരുന്നുകൾ വേദി പങ്കിട്ട്,മാതൃ ഭാഷയിൽ ചടുലമായ പ്രസംഗങ്ങൾ കാഴ്ചവെയ്ക്കുന്ന കേരള ഹൗസ് ശിശുദിനം തികച്ചും കുട്ടികൾ പൂർണമായും നിയന്ത്രിക്കുന്ന തരത്തിൽ തന്നെയാണ് കേരളഹൗസ് ഇക്കുറിയും ഒരുക്കുന്നത്. വിവിധ തരത്തിലുള്ള കലാപ്രവർത
കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, അവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധ വൽക്കരണം നടത്തുക എന്നാ നല്ല ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം,ഈ വരുന്ന നവംബർ 12 ന് കില്മന ഹാൾ ടാലയിൽ കേരളഹൗസ് തുടർച്ചയായ ആറാം വർഷവും ആഘോഷമാക്കാൻ ഒരുങ്ങുന്നു.
കുട്ടികളെ സ്‌നേഹിച്ച നമ്മുടെ പ്രിയ ചാച്ച നെഹ്രുവിന്റെ സ്മരണയ്ക്ക് മുൻപിൽ ഇന്ത്യയെന്ന മഹാരാജ്യം ശിശുദിനം കൊണ്ടാടുമ്പോൾ ഇങ്ങകലെ ,ഈ കൊച്ചു ദ്വീപിലും ,ഇന്ത്യയെന്ന മൂല്യം കൈമോശം വരാതെ സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും തങ്ങളുടെ കുട്ടികൾ ആഘോഷമാക്കുന്ന ശിശുദിനം ,ഒരുപക്ഷെ ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത സുന്ദര ബാല്യത്തിന്റെ ഒരു ഓർമ്മപെടുതലും കൂടിയാവാം.
മലയാളം നാവിൻ തുമ്പിൽ നിന്നും നഷ്ട്‌പെടുന്നു എന്ന സംശയങ്ങൾ ഉടലെടുക്കുന്ന ഈ കാലഘട്ടത്തിൽ,കുരുന്നുകൾ വേദി പങ്കിട്ട്,മാതൃ ഭാഷയിൽ ചടുലമായ പ്രസംഗങ്ങൾ കാഴ്ചവെയ്ക്കുന്ന കേരള ഹൗസ് ശിശുദിനം തികച്ചും കുട്ടികൾ പൂർണമായും നിയന്ത്രിക്കുന്ന തരത്തിൽ തന്നെയാണ് കേരളഹൗസ് ഇക്കുറിയും ഒരുക്കുന്നത്. വിവിധ തരത്തിലുള്ള കലാപ്രവർത്തനങ്ങൾ കാഴ്ചവച്ച്, വേദി സജീവമാക്കാൻ എല്ലാ തവണയും നിരവധി കുട്ടികളാണ് ശിശുദിനവേദിയിൽ വന്നെത്തുന്നത്.
അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞു മാനത്ത്പാറിയ ത്രിവർണ പതാകയ്ക്കു കീഴിൽ അണി നിരക്കാൻ ,ശിശുദിന റാലിയിൽ പങ്കെടുക്കാൻ,എല്ലാ കുരുന്നുകളെയും കേരളഹൗസ് സ്വാഗതം ചെയ്യുന്നു.