ഡബ്ലിൻ: ആദ്യ ബോൾ തന്നെ അനായാസം അതിതിർത്തി കടത്തുന്ന ലോക ക്രിക്കറ്റിന്റെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ   വീരേന്ദ്ര സെഹ്വാഗിനോടുള്ള ആദര സൂചകമായി കേരള ഹൗസ് ചാമ്പ്യൻസ് ട്രോഫി ഇക്കുറി സെഹ്വാഗിന്റെ പ്രതിഭയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.

മികച്ച ക്രിക്കറ്റ് മത്സരങ്ങൾ അയർലന്റിലെ ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാ വർഷവും സമ്മാനിക്കുന്ന കേരള ഹൗസ് ചാമ്പ്യൻസ് ട്രോഫിക്ക് ഇത്തവണയും തീ പാറുന്ന പോരാട്ടങ്ങൾ തന്നെയാണ് നടക്കുന്നത് .ആദ്യ മത്സരത്തിൽ പ്രമുഖ ടീം ആയ താലയോട് ഏറ്റുമുട്ടുന്നത് നവാഗതരായ തെക്കൻസ് ക്രിക്കറ്റ് ടീം ആണ് .രണ്ടാം മത്സരത്തിൽ കഴിഞ്ഞ തവണത്തെ കിരീട ധാരികളായ ലുകാൻ ക്രിക്കറ്റ് ടീം, മുൻ വർഷ ജേതാക്കളായ ഫിൻഗ്ലാസ് ടീമിനെ നേരിടുന്നു. വാശിയേറിയ മൂന്നാം മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്വോർഡ്‌സ് ടീം ,കരുത്തരായ KCC ടീമിനെയാണ് നേരിടുന്നത് , നാലാമത്തെയും അവസാനത്തേതുമായ ലീഗ് മാച്ചിൽ യുവത്വത്തിന്റെ കരുത്തുമായെത്തുന്ന ഡബ്ലിൻ ചാർജെര്‌സ് ,കഴിഞ്ഞ തവണത്തെ നിറസാന്നിധ്യമായ ക്രംലിൻ ടീമുമായി ഏറ്റുമുട്ടുന്നു.ഓസ്‌കാർ ട്രാവെൽസ് എവർ റോളിങ് ട്രോഫിയുടെയും മണിഗ്രം കാഷ് അവാർടിന്റെയും ജേതാക്കളെ നിർണയിക്കുന്ന ഫൈനലിൽ രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് യൂറേഷ്യ നൽകുന്ന കാഷ് അവാർഡാണ്.ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി കേരളഹൗസ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്

Mahesh piravam-0894895416

kissan thomas-0876288906

biju pallikkara-0873245756

pradeep chandran-0871390007


ബിപിൻ ചന്ദ്