ഡബ്ലിൻ: ജൂൺ പതിനെട്ടിന് ലൂക്കൻ യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായി ഒരുക്കുന്ന ആർട്സ് കോർണറുകൾ വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും ലക്ഷ്യമിടുന്നു.

ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ആർട്സ് കോർണറിന് ബിനു കെ പി നേതൃത്വം നൽകും. പങ്കെടുക്കുന്ന കുട്ടികൾ ക്രയോൺസ് കൊണ്ടുവരേണ്ടതാണ്. മിതമായ വിലയിൽ കാർണിവൽ സ്റ്റാളിലും ക്രയോൻസ് ലഭ്യമായിരിക്കും.

ആർട്സ് കോർണറിൽ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകപ്പെടും. ഇതിനോടൊപ്പം വിവിധ കലകാരാന്മാരുടെ ചിത്ര പ്രദർശനം ഉണ്ടാകുനതാണ്.