ഡബ്ലിൻ: കഴിഞ്ഞ അഞ്ചുവർഷക്കാലമായി ആയിരക്കണക്കിന് മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹൗസ് സംഘടിപ്പിക്കുന്ന കാർണിവലിന്റെ തീയതി പ്രഖ്യാപനം ബുധനാഴ്ച നടക്കും. വൈകുന്നേരം ആറിന് ബാലിയോവൻ റോഡിലുള്ള കേരളഹൗസ് ആസ്ഥാനത്ത് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ കാർണിവൽ തീയതി ചീഫ് കോർഡിനേറ്റർ റോയി കുഞ്ചലക്കാട്ട് പ്രഖ്യാപിക്കും.

വേദി സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്ന് തീയതി പ്രഖ്യാപനം നീളുകയായിരുന്നു. നിരവധി കോണുകളിൽ നിന്നുള്ള കാർണിവൽ പ്രേമികളുടെ അന്വേഷണങ്ങളെ തുടർന്ന് തീയതി അടിയന്തിരമായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കേരള ഹാസ് കോർഡിനേറ്റർമാരായ ജോൺ കൊച്ചം, സെൻ ബേബി എന്നിവർ അറിയിച്ചു.