- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം കാർണിവലിന് അരങ്ങൊരുങ്ങുന്നു; ഏവർക്കും സ്വാഗതമരുളി കേരളാ ഹൗസ്; അരങ്ങേറുന്നത് മലയാളി കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷം
ലൂകാൻ: കേരളഹൗസ് ഒരുക്കുന്ന ആറാം കാർണിവലിനു 18 ശനിയാഴ്ച ലുകാൻ യൂത്ത് സെന്റർ വേദിയാകും. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ ആഘോഷമായ കാർണിവൽ ഇത് തുടർച്ചയായ ആറാം വർഷമാണ് അരങ്ങേറുന്നത്. നിറപ്പകിട്ടാർന്ന വിവിധ മത്സരങ്ങളും വിനോദങ്ങളും കേരളത്തനിമയുള്ള ഭക്ഷണ ശാലകളും മറ്റും കാർണിവലിന്റെ ആകർഷണങ്ങളാണ്. രാവിലെ 8.30 ന് ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആറാം കാർണിവലിനു തുടക്കമാകും. ഭക്ഷണ ശാലകൾ ഏകദേശം 10 മണിയോട് കൂടിത്തന്നെ കാർണിവൽ വേദിയിൽ സജീവമായിതുടങ്ങും. വിവിധ മത്സരങ്ങളുടെ രെജിസ്‌ട്രേഷൻ കൗണ്ടറുകൾ 9 മണിക്കുതന്നെ ആരംഭിക്കും. മോഹൻലാലും ജോബി പാലാട്ടിയും ഒരുക്കുന്ന ചിത്ര പ്രദർശനങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ സൗകര്യം ഒരുക്കുന്നതാണ്. കാർണിവലിൽ ആദ്യമായോരുക്കുന്ന സെൽഫി മത്സരങ്ങൾക്കുള്ള ഫോട്ടോ രാവിലെ 9 മണിമുതൽ പേര് റെജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് പ്രിയങ്കരമായിട്ടുള്ള ഫേസ് പെയിന്റിംങ്ങും കുതിര സവാരിയും രാവിലെ 11 ന് തന്നെ ആരംഭിക്കം. 11 മണിക്ക് ആദ്
ലൂകാൻ: കേരളഹൗസ് ഒരുക്കുന്ന ആറാം കാർണിവലിനു 18 ശനിയാഴ്ച ലുകാൻ യൂത്ത് സെന്റർ വേദിയാകും. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ ആഘോഷമായ കാർണിവൽ ഇത് തുടർച്ചയായ ആറാം വർഷമാണ് അരങ്ങേറുന്നത്.
നിറപ്പകിട്ടാർന്ന വിവിധ മത്സരങ്ങളും വിനോദങ്ങളും കേരളത്തനിമയുള്ള ഭക്ഷണ ശാലകളും മറ്റും കാർണിവലിന്റെ ആകർഷണങ്ങളാണ്. രാവിലെ 8.30 ന് ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആറാം കാർണിവലിനു തുടക്കമാകും. ഭക്ഷണ ശാലകൾ ഏകദേശം 10 മണിയോട് കൂടിത്തന്നെ കാർണിവൽ വേദിയിൽ സജീവമായിതുടങ്ങും. വിവിധ മത്സരങ്ങളുടെ രെജിസ്‌ട്രേഷൻ കൗണ്ടറുകൾ 9 മണിക്കുതന്നെ ആരംഭിക്കും. മോഹൻലാലും ജോബി പാലാട്ടിയും ഒരുക്കുന്ന ചിത്ര പ്രദർശനങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ സൗകര്യം ഒരുക്കുന്നതാണ്.
കാർണിവലിൽ ആദ്യമായോരുക്കുന്ന സെൽഫി മത്സരങ്ങൾക്കുള്ള ഫോട്ടോ രാവിലെ 9 മണിമുതൽ പേര് റെജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് പ്രിയങ്കരമായിട്ടുള്ള ഫേസ് പെയിന്റിംങ്ങും കുതിര സവാരിയും രാവിലെ 11 ന് തന്നെ ആരംഭിക്കം. 11 മണിക്ക് ആദ്യഘട്ട ഫാമിലി ഗെയിംസിന് തുടക്കമാകും. ഇതിന്റെ രണ്ടാം ഘട്ടം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആരംഭിക്കുന്നത്.
ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഇക്കുറി ഫാമിലി ഗെയിംസിനായി ഒരുക്കിയിരിക്കുന്നത്. ചിത്ര കലയിൽ തൽപ്പരരായ കുട്ടികൾക്കുള്ള ആർട്‌സ് കോർണർ12 മണിക്കും 3 മണിക്കും ആയിട്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. രാവിലെ 9 മണിമുതൽ ഗ്രൌണ്ടിന്റെ ഒരുവശത്ത് ചാമ്പ്യൻ ബൗളർ മത്സരങ്ങൾ അരങ്ങേറും. കുട്ടികൾക്കുള്ള ബൗൻസി കാസിൽ 12 മണിമുതൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയിൽ കുട്ടികൾക്ക് ചെസ്സിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
12.30 ന് ഐറിഷ് ഉപപ്രധാനമന്ത്രി ഫ്രാൻസിസ് ഫിട്‌സ് ജെറാൾട് കാർണിവലിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ തവണത്തെ കാർണിവലിൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പെറ്റ് ഷോ ഇത്തവണ 3 മുതൽ 4 വരെ നടക്കുന്നതാണ്. അയർലണ്ടിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരങ്ങൾ 2 മണിമുതൽ 4 മണിവരെ കാർണിവലിൽ അരങ്ങേറും.
ചാമ്പ്യൻസ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ഫൈനൽ മത്സരങ്ങൾ കൃത്യം 3.30 ന് തന്നെ നടത്തപ്പെടുന്നതാണ്. കാർണിവലിൽ ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള ഫുട്‌ബോൾ പ്രദർശന മത്സരം ,4.30 ന് അരങ്ങേറുന്നതാണ്. അഭിനയ കലയിൽ താൽപ്പര്യമുള്ളവർക്കായി നടത്തുന്ന ഡബ്മാഷ് മത്സരങ്ങൾ 4 നും 6 നും ഇടയിൽ നടത്തപ്പെടും. എല്ലാ വർഷവും നടത്തപ്പെടുന്ന ചാമ്പ്യൻ ഷെഫ് മത്സരം ഇക്കുറി 12.30 നും 1.30 നും ഇടയിൽ നടത്തപ്പെടും. സുംബ ഡാൻസിന്റെ പ്രദർശനം 5 മണിയോടുകൂടി മെയിൻ സ്റ്റേജിൽ അരങ്ങേറുന്നതാണ്. 5 പേരടങ്ങുന്ന ടീം മത്സരിക്കുന്ന പെനാൽടി മത്സരങ്ങൾ ഗ്രൗണ്ടിൽ 4 നും 6 നും ഇടയിൽ നടത്തപ്പെടും.
ഇത്തവണത്തെ കാർണിവലിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം 6.15 ന് മെയിൻ സ്റ്റേജിൽ അരങ്ങേറും. തുടർന്നു അയർലണ്ടിലെ കലാകാരന്മാർ ഒരുക്കുന്ന സംഗീത സായാഹ്നം അരങ്ങേറുന്നതാണ് .അയർലണ്ടിലെ മികച്ച കാറ്റെരിങ്സ്റ്റാളുകൾക്ക് പുറമേ ,കോസ്‌മെറ്റിക്‌സ് ഉല്പന്നങ്ങളുടെ സ്റ്റാളുകളും മൈ ഫ്രഷ് കേരള, മണി ഗ്രാം, ക്ലെവർമണി, ,ഇന്ത്യൻ ഇൻഷുറൻസ്, റിക്രുട്‌മെന്റ്‌റ് എജുക്കേഷൻ കൺസൽട്ടൻസി തുടങ്ങിവരുടെ സ്റ്റാളുകളും രാവിലെ മുതൽ തന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ് ,
ഐറിഷ് മലയാളികളുടെ മുഴുവൻ ഒത്തൊരുമയുടെ കാർണിവലിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി കേരളഹൗസ് ഭാരവാഹികൾ അറിയിച്ചു.