ഡബ്ലിൻ: ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യൻ പതാക പാറിക്കളിച്ച 2011 ൽ അയർലണ്ടിന്റെ മണ്ണിൽ മലയാളികൾ ഒരു ചരിത്ര നിമിഷത്തിനു സാക്ഷ്യം   വഹിച്ചു. ഇന്നു ജനകീയമായി മാറിയ, ഐറിഷ്  മലയാളികൾ നെഞ്ചോടു ചേർത്ത കേരള ഹൗസ് കാർണിവൽ. ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ലോക കപ്പു വിജയം തന്നെയായിരുന്നു കേരള ഹൗസ് ഒരു ക്രിക്കറ്റ് കാർണിവൽ എന്ന ആശയവുമായി മുന്നോട്ടു വരാനും ഒരു ദേശത്തിന്റെ തന്നെ ആഘോഷങ്ങളിൽ പങ്കാളിയാകാനും കാരണമായത്. ക്രിക്കറ്റ് ഇന്ന് കാർണിവലിന്റെ മുഖ്യാകർഷണമാണങ്കിലും കാർണിവൽ ഇന്ന് ക്രിക്കറ്റിനും ഉപരിയായി  വളർന്നു. വർഷത്തിലൊരിക്കൽ മലയാളികളെല്ലാം ഒത്തു കൂടുന്ന ഒരു ഉത്സവമായി മാറിയിരിക്കുന്നു. പതിവുപോലെ ഈ വർഷവും ചാമ്പ്യൻസ് ട്രോഫി എന്ന നാമവുമായി അയർലണ്ടിലെ ക്രിക്കറ്റ് ചാമ്പ്യൻ ടീമിനെ കാർണിവൽ ദിവസം കണ്ടെത്തുക എന്ന ഉദ്ദേശവുമായി കേരളഹൗസ് ഒരുങ്ങുകയായി.

താല്പര്യമുള്ള ടീമുകൾ ഉടൻ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കപിലിന്റെ ചെകുത്താന്മാരും ധോണിയുടെ മാലാഖമാരും നമ്മെ ഹരംപിടിപ്പിച്ച ഒരു ദേശത്തിന്റെ വികാരം ഭാഷക്കും സംസ്‌കാരത്തിനും ഉപരിയായി വളർന്ന്, ദേശീയതയുടെ പ്രതീകമായി മാറിയ ക്രിക്കറ്റ് എന്ന കളിയെ സ്‌നേഹിക്കുന്ന ഏവർക്കും കാർണിവലിലേക്ക് സ്വാഗതമോതുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
Bipin chand-0894492321
Pradeep chandran-087139007
Mahesh piravom-0894508509
Anil celbridge-0894750507.