ഡബ്ലിൻ: ജൂലൈ 24 വെള്ളിയാഴ്ച ലൂക്കൻ യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന അയർലണ്ട് മലയാളികളുടെ ഉത്സവമായി മാറിയ കേരള ഹൗസ് കാർണിവലിന്റെ ഔദ്യോഗിക ഉത്ഘാടനമായ ദീപം തെളിക്കൽ 22 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കേരള ഹൗസ് ആസ്ഥാനമായ ബാലിയോവൻ കമ്മ്യുണിറ്റി സെന്ററിൽനടന്നു. നാട്ടിൽ നിന്നും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനാർത്ഥം എത്തിച്ചേർന്ന മാതാപിതാക്കൾ തെളിയിച്ച ദീപശിഖ തോമസ് ക്ലൊണ്ടാൽക്കിൻ ഏറ്റുവാങ്ങി. വെള്ളിയാഴ്ച നടക്കുന്ന അയർലണ്ട് മലയാളികളുടെ മഹോത്സവമായ കാർണിവലിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി കേരളഹൗസ് വൃത്തങ്ങൾ അറിയിച്ചു.