ഡബ്ലിൻ: ജൂൺ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായി ആർട്സ് കോർണറുകൾ ഒരുങ്ങുന്നു. വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആർട്സ് കോർണർ കേരളാ ഹൗസ് കാർണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാകും.

ഉച്ചക്ക് 12 മണിക്ക് ആർട്സ് കോർണർ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികൾ ക്രയോൺസ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയിൽ കാർണിവൽ സ്റ്റാളിലും ക്രയോൻസ് ലഭ്യമായിരിക്കും. ആർട്സ് കോർണറിൽ മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകപ്പെടും.

കാർണിവലിനോടനുബന്ധിച്ച് ഇക്കുറി യും 'പെറ്റ് ഷോ' സംഘടിപ്പിക്കുന്നു.ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള പതിനജോളം പക്ഷിമൃഗാദികളാണ് കാർണിവൽ ഗ്രൗണ്ടിൽ എത്തുക.

'ഓമനമൃഗങ്ങളെ' സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേർന്നാണ് കേരള ഹൗസ് ഈ കാഴ്‌ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതൽ അയർലണ്ടിൽ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തിൽ ഉൾപ്പെടും. കാർണിവൽ ദിവസം വൈകിട്ട് 3 മുതൽ 4 വരെയാണ് 'പെറ്റ് ഷോ'ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : ജോൺ കൊറ്റം: 0872596608 ഷിബു ലൂക്കൻ:0892157373 റോയി കുഞ്ചിലക്കാട്ട്:0892319427