ഡബ്ലിൻ: കേരളഹൗസ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങൾ ജൂൺ 10 ശനിയാഴ്ച നടത്തപ്പെട്ടു. കരുത്തരായ 12 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സെമിയിലേക്ക് kcc, lcc, finglas 11, swords ടീമുകൾ യോഗ്യത നേടി.

കാർണിവൽ ദിവസമായ 17നാണ് സെമിയും ഫൈനലും നടത്തുന്നത്. ആദ്യ സെമിയിൽ lcc, FINGLAS 11 നുമായും, രണ്ടാം സെമിയിൽ kcc, SWORDS നോടും ഏറ്റുമുട്ടും. പ്രാഥമിക മത്സരങ്ങളിൽ ഒരു പരാജയം പോലും ഏറ്റുവാങ്ങാതെയാണ് നാലു ടീമുകളും ഇക്കുറി സെമി ബെർത്ത് ഉറപ്പാക്കിയത്. രാവിലെ ഏകദേശം പതിനൊന്നു മണിയോട് കൂടി ഫൈനൽ മത്സരങ്ങൾ അവസാനിക്കുന്നതിനാൽ ഇത്തവണ ഗ്രൗണ്ട് മുഴുവനായും കാർണിവലിലെ മറ്റു വിനോദങ്ങൾക്കും പാർക്കിങ്ങിനായും ഉപയോഗ യോഗ്യമായിരിക്കും.
ജേതാക്കളെയും മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൗസ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഓസ്‌കാർ ട്രാവെൽസ് എവെർ റോളിങ് ട്രോഫിയും കാഷ് പ്രൈസും ജേതാക്കൾക്ക് ലഭിക്കുമ്പോൾ, lcc നൽകുന്ന ട്രോഫിയും കാഷ് പ്രൈസുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. കൂടാതെ ഫൈനലിലെ മികച്ച കളിക്കാരനും മൊത്തം മത്സരങ്ങളിലെ മികച്ച കളിക്കാരനും പിൻ കേരള, വോൾക്‌സ് വാഗൻ എന്നിവർ നൽകുന്ന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.