- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാഹൗസ് ചെസ്സ് ചാമ്പ്യൻഷിപ്പ് കേരളപ്പിറവി ദിനത്തിൽ
ഡബ്ലിൻ: കേരളാഹൗസ് വർഷംതോറും സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ഓൾ അയർലന്റ് ചെസ്സ് ചാമ്പ്യൻഷിപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ശനിയാഴ്ച കേരളാഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോഗിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം മൂന്നു മുതൽ രാത്രി എട്ടു വരെ നടത്തപ്പെടുന്നു. പ്രായ പരിധിയുടെ അടിസ്ഥാനത്തിൽ 16 വയസ്സിനു താഴെ, 12 വയസ്സിനു താഴ
ഡബ്ലിൻ: കേരളാഹൗസ് വർഷംതോറും സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ഓൾ അയർലന്റ് ചെസ്സ് ചാമ്പ്യൻഷിപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ശനിയാഴ്ച കേരളാഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോഗിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം മൂന്നു മുതൽ രാത്രി എട്ടു വരെ നടത്തപ്പെടുന്നു. പ്രായ പരിധിയുടെ അടിസ്ഥാനത്തിൽ 16 വയസ്സിനു താഴെ, 12 വയസ്സിനു താഴെ, 8 വയസ്സിനു താഴെ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിലായിട്ടാണ് ഇത്തവണത്തെ മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര ചെസ്സ് ലീഗ് മത്സരങ്ങളുടെ പോലെ ടൈമർ ഉപയോഗിച്ചുള്ള മത്സരങ്ങൾ പരിചയപ്പെടാനുള്ള ഒരവസരം കൂടിയാണ് ഈ വർഷം കേരളാഹൗസ് കുട്ടികൾക്കായി ഒരുക്കുന്നത്. ഈയിടെ സമാപിച്ച ലോക ചെസ്സ് ഒളിമ്പ്യാഡിൽ അയർലന്റിനെ പ്രതിനിധീകരിച്ച പൂർണ്ണിമ ജയദേവിന്റെ സാന്നിധ്യം മത്സരങ്ങളുടെ ആദ്യാവസാനം ഉണ്ടായിരിക്കുന്നതാണ്.
സുഗന്ധദ്രവ്യങ്ങളും, വ്യജ്ഞനങ്ങളും, സിൽക്കും, സ്വർണ്ണവും ലോകവിപണിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഭാരതത്തിൽ നിന്നും കുടിയേറിയപ്പോൾ ഒരു പക്ഷേ നമ്മുടെ ചതുരംഗവും ആ വ്യാപാരികളുടെ കൂടെ ലേകത്തിന്റെ വിവിധ കോണുകളിൽ എത്തിയിരിക്കാം. ഭാരതത്തിൽ നിന്നും കുടിയേറി ഇന്ന് അയർലന്റിന്റെ പതാക വാഹകയായി ചെസ്സ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന പൂർണ്ണിമയെപ്പോലുള്ള നിരവധി താരങ്ങളെ ഈ മണ്ണിൽ നിന്നും വാർത്തെടുക്കുക എന്ന സദുദ്ദേശത്തോടെ നടത്തുന്ന ഈ ചാമ്പ്യൻഷിപ്പിലേക്ക് ഏവരുടേയും സഹകരണം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിനു ഡാനിയൽ - 0894052681, ബിപിൻ ചന്ദ് - 0894492321, റോയി കുഞ്ചലക്കാട് - 0892319427