- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ഹൗസ് ചെസ് ക്ലബ് ആരംഭിച്ചു
ഡബ്ലിൻ: കേരള ഹൗസ് കുട്ടികൾക്കായി ഔദ്യോഗികമായി ചെസ് ക്ലബ് ആരംഭിക്കുന്നു. കൗൺസിലിന്റെ അംഗീകാരത്തോടെ തുടങ്ങുന്ന ക്ലബ് എല്ലാ ശനിയാഴ്ചയും നാലു മുതൽ അഞ്ചര വരെയാണ് പ്രവർത്തിക്കുക. ഒരാൾക്ക് ഒരു ദിനത്തിൽ നാലു മെമ്പർമാരുമായി ചെസ് കളിക്കുന്നതിന് അവസരമുണ്ടാകും. ഇതിനു പുറമെ വർഷാന്ത്യത്തിൽ മറ്റ് ഐറീഷ് ചെസ് ക്ലബിലെ അംഗങ്ങളുമായി മത്സരിക്കു
ഡബ്ലിൻ: കേരള ഹൗസ് കുട്ടികൾക്കായി ഔദ്യോഗികമായി ചെസ് ക്ലബ് ആരംഭിക്കുന്നു. കൗൺസിലിന്റെ അംഗീകാരത്തോടെ തുടങ്ങുന്ന ക്ലബ് എല്ലാ ശനിയാഴ്ചയും നാലു മുതൽ അഞ്ചര വരെയാണ് പ്രവർത്തിക്കുക. ഒരാൾക്ക് ഒരു ദിനത്തിൽ നാലു മെമ്പർമാരുമായി ചെസ് കളിക്കുന്നതിന് അവസരമുണ്ടാകും.
ഇതിനു പുറമെ വർഷാന്ത്യത്തിൽ മറ്റ് ഐറീഷ് ചെസ് ക്ലബിലെ അംഗങ്ങളുമായി മത്സരിക്കുന്നതിനും സാഹചര്യമൊരുക്കും. ജനുവരി പത്തിന് തുടക്കം കുറിക്കുന്ന ക്ലബിൽ അംഗമാകുന്നതിന് അമ്പതു യൂറോയാണ് വാർഷിക ഫീസ്. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾക്കായി ചെസ് ക്ലാസുകൾ നടത്തിയിരുന്ന ക്ലബ് ചെസ് പരിശീലനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ക്ലബ് ആരംഭിക്കുന്നതെന്ന് കോ ഓർഡിനേറ്റർ ബിജു ഡാനിയേൽ പറഞ്ഞു
Next Story