- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ഇൻ പ്രോഗ്രാമും സമ്മാനങ്ങളുമായി കേരളാ ഹൗസ് ലിഫ്ഫി സൗണ്ട് 96.4 എഫ്എം എത്തുന്നു
ഡബ്ലിൻ: പുതിയതായി ഫോൺ ഇൻ പ്രോഗ്രാമും സമ്മാനങ്ങളും ഉൾപ്പെടുത്തികൊണ്ട് കേരളാ ഹൗസ് ലിഫ്ഫി സൗണ്ട് 96.4 എഫ്എമ്മിന്റെ യു ട്യൂബ് വീഡിയോ പുറത്തിറങ്ങി . ഞായറാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ആയിരുന്നു ഓൺ എയർ വന്നത്. മുൻപ് അര മണിക്കുർ ഉണ്ടായിരുന്ന പ്രോഗ്രാം ഇപ്രാവശ്യം മുതൽ ഒരു മണിക്കൂർ ആക്കിയിട്ടുണ്ട്. റേഡിയോ പരിപാടിയിൽ പറഞ്ഞ കാര്യങ്ങളിൽ ന
ഡബ്ലിൻ: പുതിയതായി ഫോൺ ഇൻ പ്രോഗ്രാമും സമ്മാനങ്ങളും ഉൾപ്പെടുത്തികൊണ്ട് കേരളാ ഹൗസ് ലിഫ്ഫി സൗണ്ട് 96.4 എഫ്എമ്മിന്റെ യു ട്യൂബ് വീഡിയോ പുറത്തിറങ്ങി . ഞായറാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ആയിരുന്നു ഓൺ എയർ വന്നത്. മുൻപ് അര മണിക്കുർ ഉണ്ടായിരുന്ന പ്രോഗ്രാം ഇപ്രാവശ്യം മുതൽ ഒരു മണിക്കൂർ ആക്കിയിട്ടുണ്ട്. റേഡിയോ പരിപാടിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു ചോദ്യം ഇപ്രാവശ്യം മുതൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉത്തരം മൊബൈൽ നമ്പർ വഴിയോ ഫേസ് ബുക്ക് മെസഞ്ചർ വഴിയോ അയക്കാവുന്നതാണ് .
ലുക്കൻ, ലിഫ്ഫി വാലി, സെൽബ്രിഡ്ജ്, ലെക്‌സിലിപ്, പാർമേഴ്‌സ്ടൗൺ, മെയ്‌നൂത്ത്, ക്ലോൺഡാൽക്കിൻ, ബ്ലാഞ്ചാർഡ്‌സ്ടൗൺ എന്നീ എരിയകളാണ് പ്രധാനമായും കവർ ചെയുന്നത്. എന്നാൽ ഓൺ ലൈൻ വഴി ലോകത്ത് എവിടെ നിന്നും കേൾക്കാൻ ലിഫ്ഫി സൗണ്ട് 96.4 എഫ്എം ടൂൺ ചെയ്യുക.
ആഷ്ബിൻ സി എസ്, സുമാ സൈജു, മംഗളാ രാജേഷ്, ശ്യാം ഇസാദ് തുടങ്ങിയവരുടെ പാട്ടുകളും അജിത് കേശവന്റെ കവിതയും ഉൾപ്പെടുത്തിയിരിക്കുന്നു. ജോജി ഉമ്മനെയാണ് ഇപ്രാവശ്യം ഫോൺ ഇൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവതരണം ഷീബാ ഷാറ്റ്‌സ്. ആവിഷ്‌കാരം പ്രിൻസ് ജോസഫ് അങ്കമാലി, കോ ഓർഡിനേറ്റർ ആൻഡ് ടെക്‌നിക്കൽ സപ്പോർട്ട്- ശ്യാം ഇസാദ്. അയർലെണ്ടിലെ കലാകാരന്മാരെയും കലാകാരികളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ.
എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓൺ എയർ ലൈവ് വരുന്നത്. വീണ്ടും ക്രിസ്തുമസ് പരിപാടികളുമായി ഡിസംബർ 21 നു രാവിലെ 11.30 നു ഓൺഎയർ ലൈവ് ഉണ്ടായിരിക്കും. ലോകത്തെമ്പാടുമുള്ള നിങ്ങളുടെ പ്രിയെപ്പട്ടവർക്കുള്ള ക്രിസ്തുമസ് സന്ദേശം ഈ റേഡിയോ വഴി കൈമാറാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .