ന്ത്രിമാരുടെ ധൂർത്തും ആഡംബരവുമൊക്കെയാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്ന വാർത്ത. സർക്കാരിന്റെ പരസ്യത്തിന് ഈ രണ്ടു വർഷം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുടക്കിയത് 50 കോടി രൂപയാണ്. ഇതെല്ലാം ഘോരം ഘോരമായ വാർത്തകളാക്കി പുറം ലോകത്ത് എത്തിച്ചത് മാധ്യമ പ്രവർത്തകരാണ്. എന്നാൽ മന്ത്രി സഭയെ ചോദ്യം ചെയ്യാൻ മാത്രമുള്ള എന്ത് അധികാരമാണ് മാധ്യമങ്ങൾക്ക് ഉള്ളത് എന്ന് ചോദിക്കാതെ വ യ്യ.

പത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരായ പത്രപ്രവർത്തകർക്ക് ടൂറിന് പോകാൻ 40 ലക്ഷം രൂപ ഖജനാവിൽ നിന്നും പിണറായി സർക്കാർ നൽകി എന്ന വാർത്തയാണ് പത്രക്കാരെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബ്ബിൽ നിന്നും പുറത്ത് വന്ന ഒരു കത്താണ് പത്രക്കാർക്കു വേണ്ടി സർക്കാർ ലക്ഷങ്ങൾ പൊടിപൊടിച്ചതിന്റെ റിപ്പോർട്ടിനെ കുറിച്ച് വ്യക്തമാക്കുന്നത്.

കേരളത്തിലെ പ്രസ്‌ക്ലബുകളിൽ അംഗത്വമുള്ള പത്രപ്രവർത്തകർക്കായി ടൂറു പോകാൻ സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപയാണ്. സർക്കാർ ജീവനക്കാരല്ലാത്ത, ഭരണഘടനാപരമായി സാധാരണ പൗരനുള്ള അവകാശങ്ങൾ മാത്രമുള്ള മാധ്യമപ്രവർത്തകരാണ് സർക്കാർ ഫണ്ടിൽ നിന്നും പണം വാങ്ങി ടൂറിന് പോയത്. കേരളത്തിൽ എല്ലാ ജില്ലകളിലുമുള്ള പ്രസ് ക്ലബുകൾക്കായാണ് ടൂറിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ വകയിൽ കോട്ടയം പ്രസ്‌ക്ലബ്ബിനും അഞ്ച് ലക്ഷം രൂപ ലഭിച്ചു.

ഇങ്ങനെ ലഭിച്ച തുക കൊണ്ട് യാത്ര ചെയ്യാൻ വേണ്ടി കോട്ടയത്തെ പത്രക്കാർ നടത്തിയ ശ്രമങ്ങളുടെ നീണ്ടകഥ വിവരിക്കുന്ന കത്ത് മാധ്യമ ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. പണം അനുവദിച്ചു കിട്ടാൻ വേണ്ടി കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറിയും പ്രസിഡന്റും നടത്തിയ ഇടപെടലുകളെ കുറിച്ച് സഹപ്രവർത്തകരെ അറിയിക്കുന്നതാണ് കത്ത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധനെയും സിപിഎം ജില്ലാ സെക്രട്ടറി വാസവനെ കണ്ടും പിആർഡി ഡയറക്ടർ സുഭാഷ് സാറും ഇൻഫർമേഷൻ ഓഫീസർ സിനിയും ശക്തമായ ഇടപെടലുകൾ നടത്തിയാണ് പണം ഒപ്പിച്ചെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് കത്ത്.

ഹൈദരാബാദിലേക്കാണ് കോട്ടയത്തെ പത്രക്കാർ ഉല്ലാസയാത്ര പോയത്. യാത്രയിൽ പങ്കെടുക്കുന്നതിനു 68 പേർ പേരു നൽകിയപ്പോൾ ചിലരെ ഒഴിവാക്കി 57 പേരാണ് ടൂറ് പോയത്. വിമാന, ട്രെയിൻ ടിക്കറ്റ് ഇനത്തിൽ മാത്രം മൂന്ന് ലക്ഷം രൂപ ചെലവാകുകയും ചെയ്തതായാണ് സെക്രട്ടറിയും പ്രസിഡന്റും പറയുന്നത്. ഹൈദരാബാദിൽ അവിടുത്തെ പിആർഡിയും ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ താമസവും ഒപ്പിച്ചാണ് മാധ്യമപ്രവർത്തകർ ഉല്ലാസയാത്ര അടിപൊളിയാക്കിയത്. വരവു ചിലവു കണക്കുകളും മറ്റ് വിവരങ്ങളും യാത്രയിൽ പങ്കെടുക്കാൻ അറിയിക്കുക എന്ന വിധത്തിലാണ് കത്തെഴുതിയത്.

നിയമ വിരുദ്ധമായി സമ്മർദ്ധങ്ങളുടെ ഭാഗമായി കേരളത്തിലെ ഒരു കൂട്ടം പത്രക്കാർ നേടിയെടുത്ത ആനുകൂല്യങ്ങളുടെ വിവരങ്ങൾ അവർ തുറന്ന് പറയുകയാണ് ഈ കത്തു വഴി. പത്രങ്ങൾ എന്നു പറയുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരായ പത്രപ്രവർത്തകർസർക്കാരിന്റെ ചെലവിൽ ടൂറു പോകുന്നത് തെറ്റാണ്. നിയമ വിരുദ്ധമാണ്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല.

40 ലക്ഷം രൂപ ധൂർത്തടിക്കാൻ പത്രക്കാർക്ക് സർക്കാർ കൊടുക്കുമ്പോൾ അതിൽ എന്താണ് ലക്ഷ്യം വെയ്ക്കുന്നത്. കേരള സർക്കാർ കൈക്കൂലി കൊടുത്തതല്ലേ എന്ന് എങ്ങനെ പറയാതിരിക്കാൻ കഴിയും. തെലുങ്കാനാ സർക്കാരിന്റെ ആനുകൂല്യം കൈപ്പറ്റി കോട്ടയത്തെ പത്രക്കാർ അവിടെയും താമസിച്ചു. ഇതല്ലേ കൈക്കൂലി. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനം അവസാനിച്ചു എന്നതാണ്. മാധ്യമ പ്രവർത്തകർ സമ്പന്നരുടേയും അധികാരികളുടേയും മുമ്പിൽ പിച്ചക്കാരെ പോലെ നിൽക്കുകയാണ്.

സർക്കാർ ഖജനാവ് ഇങ്ങനെ തോന്നിയ പോലെ ധൂർത്ത് അടിക്കാൻ പിണറായി വിജയനെ ആരാണ് അനുവദിച്ചിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്ന നാടാണിത്. മാധ്യമ പ്രവകർക്ക് എന്ത് ധാർമികതയാണ് സർക്കാരിന്റെ ധൂർത്തിനെതിരെ ശബ്ദിക്കാനുള്ളത്. മന്ത്രിമാരുടെ ശമ്പളം എംഎൽഎ മാരുടെയും എംപിമാരുടെയും ശമ്പളം കൂട്ടിയതിനെ കുറിച്ച് എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ബഹളം വെയ്ക്കുന്നത്. കണ്ണട വിവാദത്തിൽ നിങ്ങൾക്ക് എങ്ങിനെയാണ് മന്ത്രിമാരെ ചോദ്യം ചെയ്യാൻ കഴിയുക.സർക്കാർ ഖജനാവ് കയ്യിട്ടു വാരി ധൂർത്തടിക്കുന്നത് അനീതിയല്ല.

കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ടൂർ പോകണമെങ്കിൽ അതിനുള്ള പണം നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പത്രമുതലാളിമാരാണ് മുടക്കേണ്ടത്. അല്ലാതെ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ നികുതിയായി നൽകിയ പണം ഉപയോഗിച്ചല്ല നിങ്ങൾ ടൂറ് പോകേണ്ടത്.