- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി; പിന്തുണ പ്രതീക്ഷിക്കുന്നതായും ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം എം ഹസ്സൻ
ന്യൂഡൽഹി: സോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി. നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ട്. ആ പിന്തുണ തനിക്ക് എന്നുമുണ്ടായിരുന്നു. അതിൽ താൻ ഭാഗ്യവാനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അന്വേഷണം സംബന്ധിച്ച് മുൻ നിലപാടുകൾ ഉമ്മൻ ചാണ്ടി ആവർത്തിച്ചു. രാഷ്ട്രീയനീക്കമാണ് തനിക്കെതിരേ ഉണ്ടായിരിക്കുന്നത്. അതിനെ നേരിടുന്നതിൽ പൂർണ്ണവിശ്വാസമുണ്ട് , ഒരു ഭയവുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. വ്യക്തിപരമായി ഈ വിഷയത്തെ നിയമപരമായി നേരിടും. രാഷ്ട്രീയമായി പാർട്ടി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഈ സാഹചര്യം ഒരു വെല്ലുവിളിയും ഉയർത്തിയിട്ടില്ല. സോളാർ കേസ് ഉൾപ്പെടെ കേരളത്തിലെ കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. സോളാർ കേസ് സംബന്ധിച്ച് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യും. ഏത് പ്രതിസന്ധിയും പാർട്ടി ഒറ്റക്കെട്ടാ
ന്യൂഡൽഹി: സോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി. നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ട്. ആ പിന്തുണ തനിക്ക് എന്നുമുണ്ടായിരുന്നു. അതിൽ താൻ ഭാഗ്യവാനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അന്വേഷണം സംബന്ധിച്ച് മുൻ നിലപാടുകൾ ഉമ്മൻ ചാണ്ടി ആവർത്തിച്ചു. രാഷ്ട്രീയനീക്കമാണ് തനിക്കെതിരേ ഉണ്ടായിരിക്കുന്നത്. അതിനെ നേരിടുന്നതിൽ പൂർണ്ണവിശ്വാസമുണ്ട് , ഒരു ഭയവുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. വ്യക്തിപരമായി ഈ വിഷയത്തെ നിയമപരമായി നേരിടും. രാഷ്ട്രീയമായി പാർട്ടി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഈ സാഹചര്യം ഒരു വെല്ലുവിളിയും ഉയർത്തിയിട്ടില്ല.
സോളാർ കേസ് ഉൾപ്പെടെ കേരളത്തിലെ കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. സോളാർ കേസ് സംബന്ധിച്ച് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യും. ഏത് പ്രതിസന്ധിയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം.എം. ഹസൻ അറിയിച്ചു.
പാർട്ടി പുനഃസംഘടന സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ എത്തിയതെന്നും ഹസ്സൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ, വി.ഡി. സതീശൻ എംഎൽഎ എന്നിവരാണ് രാഹുലിനെ കണ്ടത്.