തിരുവനന്തപുരം: കേരള തീരത്ത് ചൊവ്വാഴ്ച രാത്രിവരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെ തീരത്താണ് മുന്നറിയിപ്പ് നൽകിയത്.

തീരപ്രദേശത്ത് 3.5-4.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.