സനാ(യെമൻ): യെമൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദൂരുഹത. സംഭവത്തിൽ യെമൻ പൊലീസ് തിരയുന്ന ടോമി തോമസ് എന്ന നിമിഷ പ്രിയയ്ക്ക് കേരളത്തിൽ മറ്റൊരു ഭർത്താവും കുട്ടിയും ഉണ്ടെന്ന് വ്യക്തമായി. കാലങ്ങളായി യെമനിൽ ജോലി ചെയ്യുന്ന നിമിഷ പ്രിയ ഇവിടെ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയുണ്. ഇത് കൂടാതെ അൽദൈദ് ആശുപത്രിയിൽ നഴ്‌സിങ് ജോലിയും ചെയ്യുന്നുണ്ട്.

പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനി നിമിഷ പ്രിയയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.

നിമിഷ യെമനിൽ ക്ലിനിക് നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനാണു കൊല്ലപ്പെട്ടയാളെന്നാണു വിവരം. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. യുവതിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട യെമൻ പൗരനെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവരുടെ ഭർത്താവും കുട്ടിയും നാട്ടിലുണ്ടെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

യെമനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. ഇവരുടെ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട യെമൻ പൗരൻ. ഇയാൾ നിമിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്. അതേസമയം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ തന്നെയായിരുന്നു യെമൻ സ്വദേശി യുവാവും താമസിച്ചിരുന്നത്. ഭർത്തവിനെ കൊലപ്പെടുത്തിയ ഭാര്യ എന്ന നിലയിലാണ് പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമാക്കിയതാതയും പൊലീസ് പറഞ്ഞു. നൂറിലേറ കഷ്ണങ്ങളാക്കി നുറുക്കി ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായ നിമിഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽപോയെ നിമിഷക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

യമനിലെ ദെയ്ദിൽ നിന്ന് ഏദനിലേക്കോ മാറിഡിലേക്കോ നിമിഷ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ പാസ്‌പോർട്ട് ആശുപത്രിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ജിബൂത്തിയിലെ ഇന്ത്യൻ എംബസി നിമിഷ പാലക്കാട് സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.