- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ചത് മലയാളിയായ മെയിൽ നഴ്സെന്ന പ്രചരണങ്ങൾ തള്ളി ഭർത്താവ്; മലയാളം മാദ്ധ്യമങ്ങൾ തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥന; ആക്രമിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് വ്യക്തമായി നൽകിയിട്ടുണ്ടെന്നും ബിജോയ്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മോഷണ ശ്രമത്തിനിടെ മലയാളി നഴ്‌സിന് ഗുരുതരമായി പരിക്കേറ്റ സംഭവം പ്രദേശത്തെ മലയാളികളെയെല്ലാം ശരിക്കും ഞെട്ടിച്ചിരുന്നു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തിയ നേഴ്സ് വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു. തുടർച്ചയായി മലയാളികൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ ഇവിടുത്തെ പ്രവാസി സമൂഹം ഞെട്ടിയിരക്കുന്നതിന് ഇടെയാണ് ഈ സംഭവവും ഉണ്ടായത്. ഇതോടെ പല വിധത്തിലുള്ള പ്രചരണങ്ങളുമുണ്ടായി. ചിലർ ഗോപികയെ കുത്തിയത് നഴ്‌സായ മലയാളി യുവാവാണെന്ന വിധത്തിൽ തെറ്റായ വാർത്തകളും പ്രചരിപ്പിച്ചു. ഇത്തരം കുപ്രചരണങ്ങൾ തള്ളി യുവതിയുടെ ഭർത്താവ് രംഗത്തെത്തി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബിജോയ് കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. തെറ്റായ വാർത്തകളിൽ അതീവ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് ബിജോയിയുടെ വീഡിയോ. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ വേളയിലാണ് ഭാര്യ ആക്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മോഷണ ശ്രമത്തിനിടെ മലയാളി നഴ്‌സിന് ഗുരുതരമായി പരിക്കേറ്റ സംഭവം പ്രദേശത്തെ മലയാളികളെയെല്ലാം ശരിക്കും ഞെട്ടിച്ചിരുന്നു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തിയ നേഴ്സ് വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു. തുടർച്ചയായി മലയാളികൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ ഇവിടുത്തെ പ്രവാസി സമൂഹം ഞെട്ടിയിരക്കുന്നതിന് ഇടെയാണ് ഈ സംഭവവും ഉണ്ടായത്. ഇതോടെ പല വിധത്തിലുള്ള പ്രചരണങ്ങളുമുണ്ടായി. ചിലർ ഗോപികയെ കുത്തിയത് നഴ്‌സായ മലയാളി യുവാവാണെന്ന വിധത്തിൽ തെറ്റായ വാർത്തകളും പ്രചരിപ്പിച്ചു. ഇത്തരം കുപ്രചരണങ്ങൾ തള്ളി യുവതിയുടെ ഭർത്താവ് രംഗത്തെത്തി.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബിജോയ് കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. തെറ്റായ വാർത്തകളിൽ അതീവ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് ബിജോയിയുടെ വീഡിയോ. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ വേളയിലാണ് ഭാര്യ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ ചില മലയാളം മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും ബിജോയി പരാതിപ്പെടുന്നു. മലയാളം പത്രങ്ങൾ തന്നെ ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
ആക്രമിച്ച ആളെക്കുറിച്ച് അറിയാവുന്ന വിവരങ്ങളെല്ലാം കുവൈത്ത് പൊലീസിനോട് യുവതി പറഞ്ഞിരുന്നു. ഭാര്യയ്ക്ക അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ഭാര്യ തന്നോട് പറഞ്ഞ് കാര്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ചില അറബ് പത്രങ്ങളിൽ വന്നുവെന്ന് പറഞ്ഞ് മലയാളം മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചതെന്നും ബിജോയി പരാതിപ്പെടുന്നു. നഴ്‌സായ മലയാളി യുവാവാണ് ഗോപികയെ ആക്രമിച്ചതെന്നത് തെറ്റായ വാർത്തയാണെന്നും ബിജോയി പറയുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയും അദ്ദേഹം നടത്തുന്നു.
ഇക്കഴിഞ്ഞ 21ാം തീയ്യതി രാവിലെ 8.30തോടെയാണ് ഗോപിക ആക്രമിക്കപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഗോപിക വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോർ ഫാർമസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയ ഗോപിക കതകു തുറന്ന് അകത്തുകയറാൻ തുടങ്ങുമ്പോഴായിരുന്നു അജ്ഞാതനായ അക്രമി ഗോപികയെ ആക്രമിച്ചത്.
മോഷണ ശ്രമമായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കതക് തുറക്കാതെ തന്നെ അക്രമിയെ ഗോപിക ധൈര്യമായി നേരിടുകയായിരുന്നു. അതിനിടയിലാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേൽക്കുന്നത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടർന്ന് രണ്ടാം നിലയിൽ നിന്നും രക്തത്തിൽ കുളിച്ച അവസ്ഥയിൽ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത.ു
രണ്ടാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ അയൽവാസികൾ ഇല്ലാതിരുന്നതിനാൽ രക്തത്തിൽ കുളിച്ച് വേദന സഹിച്ചും ഗോപിക താഴെയെത്തിയതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കോട്ടയം കാരാപ്പുഴ മാടയ്ക്കൽ കുടുംബാംഗമാണ് ഗോപിക. ഒരു വർഷം മുമ്പാണ് കുവൈറ്റിലെത്തിയത്. ജഹ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സാണ്. ഭർത്താവ് ബിജോ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് ആൻഡ് നിസാൻ കുവൈറ്റ് ജീവനക്കാരനാണ്.
ആക്രമണമുണ്ടായതിന് പിന്നാലെയാണ് തെറ്റായ വിധത്തിൽ വാർത്തകൾ ചില മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെയാണ് ബിജോയ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ രംഗത്തുവന്നത്.