മെൽബൺ: മലയാളികളെ വിവാഹം ചെയ്ത് കേരളത്തിലെത്തുന്ന വിദേശവനിതയുടെ കഥയുമായി കേരള പി.ഓ യുട്യൂബിൽ ശ്രദ്ധ നേടുന്നു.ഇ കഴിഞ്ഞ നവംബര് 16 ആണ് യൂട്യൂബിൽ റിലീസ് ചെയ്ത ഇ മ്യൂസിക്കൽ ഫെനോമേനോൻ കൂടുതൽ ആളുകൾ കണ്ടുവരികയും ഇതിനോടകം തന്നെ 1 ലക്ഷം പേര് അടുത്ത് കണ്ടും കഴിഞ്ഞിരിക്കുന്നു.

പതിവ് ഷോർട് ഫില്മുകളിൽ നിന്നും മാറിയുള്ള ഒരു ചിന്തയും അവതരണവുമാണ് കേരള പി.ഓ യുടെ അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. സഹോദരങ്ങളായ അഫിൻ മാത്യൂസും, അൻവിൻ ജോർജും, അൽകിൻ ഫിലിപ്പും ചേർന്നു ഐൻസ് മൂവി ഹൗസ് (AIN'S Movie House) ബാനറിൽ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അരുൺ മോഹൻ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നു.

അനുജ് ചന്ദ്രശേഖരൻ മ്യൂസിക്കും സ്‌കോറിങ്ങും ചെയ്തിരിക്കുന്നു. ഒരു വളരെ വ്യത്യസ്തമായ പ്രമേയമാണ് കേരള പി.ഓയുടേത്. ഒരു വിദേശ വനിതക്ക് കേരളത്തോടുള്ള അടുപ്പവും മലയാളിയായ തന്റെ ഭർത്താവിന്റെ അമ്മയുമായുള്ള മാതൃബന്ധവുമാണ് കഥ തന്തു. 22 മിനിട്ടോളം നീണ്ടു നിൽക്കുന്ന കേരള പി.ഓ സമയം ഒട്ടുതന്നെ പോകുന്നതറിയാത്തവിദ്ധമാണ് തയ്യാറാക്കിയിട്ടുള്ളത്.

എടുത്ത് പറയേണ്ടത് ഇതിലെ അനുജ് ചന്ദ്രശേഖരന്റെ മ്യൂസിക് ഉം അരുൺ മോഹന്റെ ഛായാഗ്രഹണവുമാണ്. ഒന്ന് കേട്ടാൽ മനസിലേക്കു ഇറങ്ങിച്ചെല്ലുന്ന നല്ല 3 പാട്ടുകളും അതിനെ കൂടുതൽ ഗംഭീരമാക്കുന്ന വിശ്വൽസുമാണ് കേരള പി.ഓ യുടെ പ്രത്യേകത. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നല്ല അഭിപ്രായങ്ങൾ നേടിക്കൊണ്ട്

ഇതിലെ നായിക കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ക്രിസ്റ്റിന ശുബൈൽക ആണ്. ഉക്രൈൻ ആണ് ക്രിസ്റ്റീനയുടെ സ്വന്തം രാജ്യം യഥാർത്ഥ ജീവിതത്തിലും കേരളവുമായി ബന്ധമുള്ള ആളാണ് ക്രിസ്റ്റീന. സംവിധായകൻ അരുൺ മോഹന്റെ ഭാര്യയെ തന്നെയായ ക്രിസ്റ്റിന ഒരു ഡോക്ടറും വളരെ നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ കൂടെ ആണ്. 3 കൊല്ലങ്ങളിലായി ഒരുബന്ധവുമില്ലാതെ ഷൂട്ട് ചെയ്തു വെച്ചിരുന്ന ഫയലുകൾ ഒരു കഥ രൂപത്തിലേകക്കുകയും തുടർന്ന് ആവശ്യമുള്ളത് വീണ്ടും ഷൂട്ട് ചെയ്തു വളരെ ക്രീടിവ് ആയി സംയോജിപ്പിച്ചുമാണ് കേരള പി.ഓ തയ്യാറാക്കിയിട്ടുള്ളത്.

പക്ഷെ കാണുന്ന പ്രേക്ഷകന് ഒരു വിധത്തിലും അത് മനസിലാകുന്നതല്ല, ഇതിലെ മ്യൂസിക്കും വിശ്വൽസും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുകയാണ്. കാണുന്ന എല്ലവർകും ഒരു മ്യൂസിക് വിശ്വാൽ ട്രീറ്റ് തന്നെയാണ് കേരള പി.ഓ. ഇന്ത്യ , അമേരിക്ക,ഉക്രൈൻ എന്നി മൂന്ന് രാജ്യങ്ങളിലായാണ് കേരള പി.ഓ ഷൂട്ട് ചിത്രിരിക്കുന്നത്. മലയാളനാടിന്റെ നന്മയും സൗന്ദര്യവും ഉടനീളം കാട്ടിയിരിക്കുന്നു കേരള പി.ഓ യിലൂടെ.

സിനിമയുമായി ബന്ധമുള്ള കുറെ പേര് ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ സാവിത്രി ശ്രീധരൻ ശബ്ദം നൽകിയിരിക്കുന്നു.വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസൻ ആണ്. അജീഷ് ദാസൻ പൂമരം മുതൽ ജോസഫ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വരെ വരികൾ എഴുതിയിരിക്കുന്നു. സൗണ്ട് മിക്‌സിങ് ജിതിൻ ജോസഫ്, അങ്ങനെ പിന്നണിയിലുള്ള പ്രമുഖരുടെ ലിസ്റ്റ് നീളുന്നു.

ടെക്നിക്കലി വളരെ ഗംഭീരമാണ് കേരള പി.ഓ എന്ന ഇ കൊച്ചു മ്യൂസിക് ഫെനോമേനോൻ, ഐൻസ് മൂവി ഹൗസിനു വേണ്ടി എഫിന് മാത്യൂസ് , അൻവിൻ ജോർജ് , അലകിന് ഫിലിപ് എന്നിവർ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഗംഭീരം എന്ന ഒരേ വാക്കുമായി മുന്നേറുകയാണ് കേരള പി.ഓ