- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസിന്റെ തീരദേശ ബോധവൽക്കരണ കലാജാഥ ആരംഭം അമൃതയിൽ
അമൃതപുരി: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മയക്കു മരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും ദുരുപയോഗത്തിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള തീരദേശബോധവൽക്കരണ കലാജാഥയുടെ ഉത്ഘാടനവും, തദവസരത്തിലുള്ളബേയ്‌സ് ലൈൻ സർവേ ഉത്ഘാടനവും അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. പ്രസ്തുത തീരദേശ കലാജാഥയുടെ ഉത്ഘാടനം തീരദേശ പൊലീസ് എ ഡി ജി പി ടോമിൻ ജെ തച്ചങ്കരി ഐ പി എസും, ബേയ്‌സ് ലൈൻ സർവേ ഉത്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ ഡോ സതീഷ് ബിനോ ഐ പി എസും നിർവ്വഹിച്ചു. കേരള സമൂഹത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം ഭീതികരമാം വിധം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നുള്ള 70 ശതമാനം വാഹനാപകടങ്ങളും ഇതു മൂലം സംഭവിക്കുന്നതാണെന്നും ടോമിൻ ജെ തച്ചങ്കരി തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കുറ്റകൃത്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നതിൽ ഒരു വലിയ പങ്ക് മദ്യത്തിനും മയക്കുമരുന്നിനുമുണ്ടെന്നും വിദ്യാർത്ഥികൾ ഇതു തങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല എന്നു പറയാനുള്ള ആർജ്ജവുമാ
അമൃതപുരി: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മയക്കു മരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും ദുരുപയോഗത്തിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള തീരദേശബോധവൽക്കരണ കലാജാഥയുടെ ഉത്ഘാടനവും, തദവസരത്തിലുള്ളബേയ്‌സ് ലൈൻ സർവേ ഉത്ഘാടനവും അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു.
പ്രസ്തുത തീരദേശ കലാജാഥയുടെ ഉത്ഘാടനം തീരദേശ പൊലീസ് എ ഡി ജി പി ടോമിൻ ജെ തച്ചങ്കരി ഐ പി എസും, ബേയ്‌സ് ലൈൻ സർവേ ഉത്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ ഡോ സതീഷ് ബിനോ ഐ പി എസും നിർവ്വഹിച്ചു.
കേരള സമൂഹത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗം ഭീതികരമാം വിധം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നുള്ള 70 ശതമാനം വാഹനാപകടങ്ങളും ഇതു മൂലം സംഭവിക്കുന്നതാണെന്നും ടോമിൻ ജെ തച്ചങ്കരി തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ കുറ്റകൃത്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നതിൽ ഒരു വലിയ പങ്ക് മദ്യത്തിനും മയക്കുമരുന്നിനുമുണ്ടെന്നും വിദ്യാർത്ഥികൾ ഇതു തങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല എന്നു പറയാനുള്ള ആർജ്ജവുമാണ് കാഴ്ച വെയ്ക്കേണ്ടതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഡോ സതീഷ് ബിനോ ഐ പി എസ്അഭിപ്രായപ്പെട്ടു. വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവയുടെ ദുരുപയോഗം വർധിച്ചു വരുന്ന ഈകാലഘട്ടത്തിൽ വിദ്യാർത്ഥികൾ ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെപ്പറ്റി ബോധവാന്മാരാകേണ്ടതിന്റെ
ആവിശ്യകതയും സതീഷ് ബിനോ നിരീക്ഷിച്ചു.
കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം പ്രസിഡന്റ് കെ ബാലൻ അദ്ധ്യക്ഷനായിരുന്നു. കേരള പൊലീസ്ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സെക്രട്ടറി എം സി പ്രശാന്തൻ സ്വാഗതപ്രസംഗം നടത്തി.പ്രമുഖ മനോരോഗ വിദഗ്ധൻ ഡോ കിരണ്കുമാർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ഡോ എസ് എൻ ജ്യോതി നന്ദിപ്രകാശനം നടത്തുകയുംക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല പ്രഭാഷണം നടത്തുകയും ചെയ്തു.. അസിസ്റ്റന്റ്കമ്മീഷണർ എസ് ഷിഹാബുദ്ദീൻ, അസിസ്റ്റന്റ് കമ്മീഷണർ എസ് ശിവപ്രസാദ്, സർക്കിൾ ഇൻസ്‌പെക്ടർ റ്റിഅനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.