- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളെവിടെ പോയാലും ഞങ്ങളും'; താരങ്ങളുടെ വ്യാജ അക്കൗണ്ടുകളുമായി വിളയാടുന്ന ക്ലബ്ബ് ഹൗസിൽ കേരള പൊലീസും
തിരുവനന്തപുരം: കുറഞ്ഞ സമയംകൊണ്ട് ഹിറ്റായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ക്ലബ്ബ് ഹൗസിൽ കേരള പൊലീസും. ഫേസ്ബുക്കിലൂടെയാണ് ക്ലബ്ബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയ കാര്യം പൊലീസ് അറിയിച്ചത്. 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു'മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു.
ക്ലബ് ഹൗസിന്റെ വർധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ഇത് കൂടാതെ ക്ലബ് ഹൗസിൽ വ്യാപകമായി വ്യാജന്മാർ എത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേരളാ പൊലീസ് എത്തുന്നത്. ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ക്ലബ് ഹൗസ് പ്രചാരത്തിലെത്തി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടോവിനോ തോമസ്, നിവിൻ പോളി, ആസിഫ് അലി, സാനിയ അയ്യപ്പൻ എന്നിവർ വ്യാജ ഐ.ഡികൾക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുടെ പേരിൽ വ്യാജ ഐ.ഡികൾ നിർമ്മിച്ച് വിവിധ ഗ്രൂപ്പുകളിൽ ചർച്ചകളിൽ സജീവമായതോടെയാണ് താരങ്ങൾ ഇതിനെതിരെ രംഗത്തുവന്നത്.
മറുനാടന് ഡെസ്ക്