- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്ക് മാത്രം പോര, കോവിഡിന്റെ അടിവേരുകൾ തകർക്കണമെങ്കിൽ അകലവും വേണം; മാസ്ക് ധരിച്ച് കാർത്തികയും മോഹൻലാലും; കേരള പൊലീസിന്റെ പോസ്റ്ററുകൾ വൈറലാകുന്നു
തിരുവനന്തപുരം: ബോധവൽക്കരണത്തിലും ട്രോളുകളിലും പ്രമുഖ ട്രോൾ ഗ്രൂപ്പുകളെപ്പോലും പിന്നിലാക്കുന്നതാണ് കേരളപൊലീസിന്റെ സോഷ്യൽ മീഡിയ പേജുകൾ.സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്കെതിരെ അവബോധം ഉണ്ടാക്കുന്നതിലും വിമർശിക്കേണ്ടവയെ വിമർശിച്ചും കേരളപൊലീസിന്റെ പേജ് കൈയടി നേടാറുണ്ട്.നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്നുവെന്നതാണ് പേജിനെ ആകർഷകമാക്കുന്നത്.
ഇപ്പോഴിത കോവിഡിന്റെ ബോധവൽക്കരണവുമായി ഉണ്ടാക്കിയ പോസ്റ്റാണ് വൈറലാകുന്നത്. മോഹൻലാലും കാർത്തികയും മാസ്ക് വച്ച ചിത്രത്തിലുള്ള ചെറിയ സന്ദേശമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. മാസ്ക് മാത്രം പോരാ കൊവിഡിന്റെ അടിവേരുകൾ തകർക്കണമെങ്കിൽ സാമൂഹിക അകലവും വേണം എന്നാണ് ചിത്രത്തിനുള്ളിൽ എഴുതിയിരിക്കുന്നത്.
മോഹൻലാലിന്റെ അടിവേരുകൾ എന്ന ചിത്രത്തിന്റ സ്റ്റിൽസിനൊപ്പം കോവിഡ് അവബോധ സന്ദേശങ്ങൾ പങ്കുവച്ച് കേരള പൊലീസ്. എല്ലാവരോടുമാണ് സാനിറ്റൈസറിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ