- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി; എന്തപവാദം പറഞ്ഞാലും ശരി നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ട്രോൾ വൈറലാകുന്നു
തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടപടികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ഒരുവിഭാഗം പൊലീസ് പരമാവധി സംയമനം പാലിച്ചുവെന്നും, ശരണം കെട്ടപ്പോൾ മാത്രമാണ് ലാത്തി ചാർജിലേക്കും മറ്റും നീങ്ങിയതെന്നും വാദിക്കുമ്പോൾ, മനഃപൂർവം അതിക്രമം കാട്ടിയെന്ന മറുവാദവുമുണ്ട്. ഏതായാലും നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഓർമിപ്പിക്കുന്നു. ഒപ്പം ഒരു ട്രോളും. അതിങ്ങനെ: നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പൊലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്
തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടപടികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ഒരുവിഭാഗം പൊലീസ് പരമാവധി സംയമനം പാലിച്ചുവെന്നും, ശരണം കെട്ടപ്പോൾ മാത്രമാണ് ലാത്തി ചാർജിലേക്കും മറ്റും നീങ്ങിയതെന്നും വാദിക്കുമ്പോൾ, മനഃപൂർവം അതിക്രമം കാട്ടിയെന്ന മറുവാദവുമുണ്ട്. ഏതായാലും നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഓർമിപ്പിക്കുന്നു. ഒപ്പം ഒരു ട്രോളും.
അതിങ്ങനെ:
നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പൊലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കുക