- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ പവനായി വീണ്ടും ശവമായി! സംഘപരിവാർ തള്ളുകളെ പൊളിച്ചടുക്കി പൊലീസുകാരുടെ ട്രോൾ വീഡിയോ; വ്യാജ പ്രചരണങ്ങൾക്കെതിരെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; സർവ്വത്ര ട്രോൾ മയം
തിരുവനന്തപുരം: പലപ്പോഴും വ്യക്തമായതാണ് പൊലീസിലെ ട്രോളന്മാർ വേറെ ലെവലാണെന്ന്. അത് വീണ്ടും അവർ തെളിയിച്ചിരിക്കുകയാണ് ഒരു ട്രോൾ വീഡിയോയിലൂടെ. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് നിയമങ്ങളെ ട്രോളുകളിലൂടെ അവർക്ക് മുന്നിലെത്തിച്ചത്. എന്നാൽ ഇന്ന് തങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന ഫോട്ടോഷോപ്പ് തള്ളുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് അവർ. നേരത്തെ, പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തു വന്നിരുന്നു. ഇപ്പോൾ ഒരുപടി കൂടെ കടന്ന് വ്യാജ പ്രചാരണങ്ങളെ പൊളിക്കുന്ന വീഡിയോ ആണ് പൊലീസ് ട്രോളന്മാർ ഇറക്കിയിരിക്കുന്നത്. സംഘ പരിവാർ നിയന്ത്രണത്തിലുള്ള പല ഗ്രൂപ്പുകളുമാണ് ഫോട്ടോ ഷോപ്പ് തള്ളുകൾക്ക് നേതൃത്വം നൽകുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി പാലിക്കാനുള്ള കർത്തവ്യം ചെയ്ത പൊലീസിനെതിരെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച നേരിട്ടവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയാണ് ഈ വീഡിയോ ഉപയോഗിച്ച് ട്രോ
തിരുവനന്തപുരം: പലപ്പോഴും വ്യക്തമായതാണ് പൊലീസിലെ ട്രോളന്മാർ വേറെ ലെവലാണെന്ന്. അത് വീണ്ടും അവർ തെളിയിച്ചിരിക്കുകയാണ് ഒരു ട്രോൾ വീഡിയോയിലൂടെ. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് നിയമങ്ങളെ ട്രോളുകളിലൂടെ അവർക്ക് മുന്നിലെത്തിച്ചത്. എന്നാൽ ഇന്ന് തങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന ഫോട്ടോഷോപ്പ് തള്ളുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് അവർ.
നേരത്തെ, പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തു വന്നിരുന്നു. ഇപ്പോൾ ഒരുപടി കൂടെ കടന്ന് വ്യാജ പ്രചാരണങ്ങളെ പൊളിക്കുന്ന വീഡിയോ ആണ് പൊലീസ് ട്രോളന്മാർ ഇറക്കിയിരിക്കുന്നത്. സംഘ പരിവാർ നിയന്ത്രണത്തിലുള്ള പല ഗ്രൂപ്പുകളുമാണ് ഫോട്ടോ ഷോപ്പ് തള്ളുകൾക്ക് നേതൃത്വം നൽകുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി പാലിക്കാനുള്ള കർത്തവ്യം ചെയ്ത പൊലീസിനെതിരെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച നേരിട്ടവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയാണ് ഈ വീഡിയോ ഉപയോഗിച്ച് ട്രോളൻ സംഘം തകർക്കുന്നത്.
പെന്മസാല എന്ന സിനിമയിലെയും തെലുങ്ക് നടൻ സമ്പൂർണേഷ് ബാബുവിന്റെയും പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കാൻ സംഘപരിവാർ അനുകൂല ട്രോൾ പേജുകളും അക്കൗണ്ടുകളും ഉപയോഗിച്ചതെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. പൊലീസിന്റെ ട്രോൾ വീഡിയോക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
നേരത്തെയും പൊലീസ് വേഷത്തിൽ വന്ന ഡിവൈഎഫ്ഐ പ്രവർത്തകനെന്ന പേരിൽ സംഘപരിവാർ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം കെഎപി അഞ്ചാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ ആഷിക്കിന്റേതാണെന്ന വിവരം പുറത്തു വന്നിരുന്നു. ഇതോടെ ആ വാദവും പൊളിയുകയായിരുന്നു. ഇത്തരത്തിൽ നിരവധി വ്യാജന്മാരാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.