- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസിന്റെ ട്രോളുകൾ ബോക്‌സോഫീസ് ഹിറ്റ് ! ട്രോൾ വിജയത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ ഐടി ഭീമനായ മൈക്രോസോഫ്റ്റ്; പത്തു മാസം മുൻപ് തുടങ്ങിയ 'കേരള പൊലീസ് പേജുകൾ' പുതുവർഷത്തിൽ ലക്ഷ്യമിടുന്നത് 10 ലക്ഷം ലൈക്കുകൾ'; ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി നൽകുന്ന പൊലീസ് ട്രോളുകൾക്ക് ആരാധകരേറെ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ മികവ് സമൂഹ മാധ്യമത്തിലും. കേരള പൊലീസ് അടിക്കടി ഇടുന്ന ട്രോളുകൾ സമൂഹ മാധ്യമത്തിൽ ബോക്‌സോഫീസ് ഹിറ്റാകുന്നതിന് പിന്നാലെ ഇതിന്റെ രഹസ്യം തേടിയിറങ്ങിയിരിക്കുകയാണ് ഐടി ഭീമനായ മൈക്രോസോഫ്റ്റ്. സേനയുടെ ട്രോളിൽ ഒരു വിപണന തന്ത്രമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ഫേയ്സ്ബുക്ക്, ട്വിറ്റർ പേജുകളും ഇൻസ്റ്റഗ്രാമും ഉപയോഗിച്ച് പത്തുമാസം മുമ്പാണ് കേരള പൊലീസ് ട്രോളാൻ തുടങ്ങിയത്. പുതുവർഷത്തിൽ 10 ലക്ഷം ലൈക്കാണ് ഈ പേജ് ലക്ഷ്യമിട്ടിരിക്കുന്നത്. ട്രോളുകളുടെ വിജയത്തിന് പിന്നിലെന്തെന്ന് സൈബർ വിഭാഗം മേധാവി മനോജ് എബ്രഹാം പറയുന്നതിങ്ങനെ. ''ദിവസം മുഴുവൻ ഓൺലൈനിൽ കഴിയുന്ന ഫ്രീക്കന്മാർക്കൊപ്പമാണ് നവമാധ്യമവിഭാഗം. ഉപദേശവും കണ്ണുരുട്ടലുംകൊണ്ട് നന്നാവില്ലമ്മാവാ എന്നു പറയുന്നവരോട് അല്പം ചളുവടിച്ച് നന്നാക്കാനാവുമോ എന്നാണ് നോക്കിയത്. അത് ഫലം കാണുന്നുമുണ്ട്. പേജുകൾ ഗൾഫിലുള്ള മലയാളികൾക്കുപോലും ഇഷ്ടം.'' അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം ട്രോ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ മികവ് സമൂഹ മാധ്യമത്തിലും. കേരള പൊലീസ് അടിക്കടി ഇടുന്ന ട്രോളുകൾ സമൂഹ മാധ്യമത്തിൽ ബോക്‌സോഫീസ് ഹിറ്റാകുന്നതിന് പിന്നാലെ ഇതിന്റെ രഹസ്യം തേടിയിറങ്ങിയിരിക്കുകയാണ് ഐടി ഭീമനായ മൈക്രോസോഫ്റ്റ്. സേനയുടെ ട്രോളിൽ ഒരു വിപണന തന്ത്രമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ഫേയ്സ്ബുക്ക്, ട്വിറ്റർ പേജുകളും ഇൻസ്റ്റഗ്രാമും ഉപയോഗിച്ച് പത്തുമാസം മുമ്പാണ് കേരള പൊലീസ് ട്രോളാൻ തുടങ്ങിയത്. പുതുവർഷത്തിൽ 10 ലക്ഷം ലൈക്കാണ് ഈ പേജ് ലക്ഷ്യമിട്ടിരിക്കുന്നത്.
ട്രോളുകളുടെ വിജയത്തിന് പിന്നിലെന്തെന്ന് സൈബർ വിഭാഗം മേധാവി മനോജ് എബ്രഹാം പറയുന്നതിങ്ങനെ. ''ദിവസം മുഴുവൻ ഓൺലൈനിൽ കഴിയുന്ന ഫ്രീക്കന്മാർക്കൊപ്പമാണ് നവമാധ്യമവിഭാഗം. ഉപദേശവും കണ്ണുരുട്ടലുംകൊണ്ട് നന്നാവില്ലമ്മാവാ എന്നു പറയുന്നവരോട് അല്പം ചളുവടിച്ച് നന്നാക്കാനാവുമോ എന്നാണ് നോക്കിയത്. അത് ഫലം കാണുന്നുമുണ്ട്. പേജുകൾ ഗൾഫിലുള്ള മലയാളികൾക്കുപോലും ഇഷ്ടം.''
അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം ട്രോൾ തൊഴിലാളികളെ തോൽപ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തിൽ നൽകുന്ന മറുകമന്റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്. 'സർ, ബസിൽ പോക്കറ്റടിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ വഴിയുണ്ടോ' എന്ന് ആക്കി ചോദിച്ചാൽ 'ട്രെയിനിൽ പോയാൽ മതി'യെന്നായിരിക്കും മറുപടി. പലകാലങ്ങളിൽ ഹിറ്റായ സിനിമാ സന്ദർഭങ്ങൾതന്നെയാണ് പൊലീസ് ട്രോളന്മാരുടെയും ആയുധം. ശ്രീനിവാസന്റെ പ്രശസ്തമായ 'പോളണ്ടിനെക്കുറിച്ച് മിണ്ടരുതെ'ന്ന വാചകം ഓർമിപ്പിച്ചാണ്, പോളണ്ടിനെക്കുറിച്ച് മിണ്ടിയാലും ബാങ്കിടപാടിലെ പിൻ, ഒ.ടി.പി. നമ്പറുകളെക്കുറിച്ച് മിണ്ടരുതെന്ന താക്കീതു നല്കുന്നത്.
വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാൻസ് കളിക്കുന്ന ടിക് ടോകും, കികി ചലഞ്ചുമൊക്കെ തടയാൻ ട്രോൾ വീഡിയോകൾതന്നെ ഇറക്കി. സംഗതി ഹിറ്റായതോടെ യുവാക്കളും വഴങ്ങിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഹെൽമെറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓർമിപ്പിക്കാനും ട്രോളുകൾതന്നെ ആയുധം. വെറും ട്രോൾ മാത്രമല്ല പൊലീസ് ഫേസ്‌ബുക്ക് പേജ്. പൊലീസുമായി ബന്ധപ്പെട്ട എന്തു സംശയവും ചോദിക്കാം. 24 മണിക്കൂറും മറുപടിയും ആവശ്യമെങ്കിൽ നിയമസഹായവുമൊക്കെയായി ഇതേ ട്രോളർമാർ സജീവമാണ്.
എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തെന്ന തരത്തിൽ നടത്തിയ വ്യാജ പ്രചാരണം ആദ്യം കണ്ടെത്തി റിപ്പോർട്ടുചെയ്തതും പൊലീസിലെ ഈ ട്രോളർമാരായിരുന്നു.പൊലീസ് ഫേസ്‌ബുക്ക് പേജ് ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ട്രോൾ പരീക്ഷണം എന്ന ആശയം മനോജ് എബ്രഹാം മുന്നോട്ടുവെച്ചത്. ഇതിനായി പൊലീസുകാർക്കിടയിൽനിന്നുതന്നെ അപേക്ഷ ക്ഷണിച്ചു. അറുപതോളം അപേക്ഷകർക്കായി പ്രത്യേക പരീക്ഷ നടത്തി. അതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരെയാണ് ട്രോൾ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. ഇതിലുൾപ്പെട്ട സീനിയർ സിവിൽ പൊലീസ് ഓഫീസർ കമൽനാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ വി എസ്. ബിമൽ, പി.എസ്. സന്തോഷ്, ബി.ടി. അരുൺ എന്നിവരാണ് ഇപ്പോൾ ട്രോൾ സംഘത്തിലുള്ളത്.