ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ സംസ്ഥാന സമിതി നിലവിൽ വന്നു. രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ ഒരു കൂട്ടായ്മ എന്ന ലക്ഷ്യവുമായ്പ്ര വാസികൾക്കായി 9 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും 60 താലൂക്കിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (GlobalKPWA) സംസ്ഥാനതല പ്രതിനിധികളുടെ സംസ്ഥാന ജില്ലാ പ്രതിനിധികളുടെ രണ്ടാമത്‌യോഗത്തിൽ എല്ലാ ചാപ്റ്ററുകളുടെയും പ്രതിനിധികൾ പങ്കെടുത്തു സംസ്ഥാന സമിതി

രൂപീകരിച്ചു. പ്രസ്തുതയോഗത്തിൽവച്ച് ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തുകയും, എല്ലാ ജില്ലകളിൽ നിന്നും പ്രാതിനിധ്യത്തോടെ പുതിയ സംസ്ഥാന സമിതിനിലവിൽ വരികയും ചെയ്തു. കോഴിക്കോട് നിന്നുള്ള പ്രതിനിധിയായ സിദ്ദിഖ് കൊടുവള്ളിപുതിയ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട സംഘടനാ ഭാരവാഹികൾ

സംസ്ഥാന എക്‌സിക്യൂട്ടിവ്
1 പ്രസിഡന്റ് : സിദ്ദിഖ് കൊടുവള്ളി കോഴിക്കോട്
2. ജെനറൽ സെക്രെട്ടറി : ഡോ. സോമൻ ആലപ്പുഴ
3 ട്രെഷറർ: M M അമീൻ കൊല്ലം
4 വൈസ് പ്രസിഡന്റ് : ഷാജിദ് വയനാട്
5 ജോ. സെക്രെട്ടറി : അഡ്വ. നോബൽ കൊല്ലം
6 മെമ്പർഷിപ്പ് കോർഡിനേറ്റർ : ജോസഫ് ബേബിച്ചൻ കോട്ടയം
7 ഓവർസീസ് കോർഡിനേറ്റർ : റെജി കോട്ടയം

മേഖലാ പ്രതിനിധികൾ: വടക്കൻ മേഖല (കാസർഗോഡ്/കണ്ണൂർ/വയനാട്/കോഴിക്കോട്/മലപ്പുറം)
കൺവീനർ: റോയ് വയനാട്
സെക്രെട്ടറി : പ്രമോദ് പേരിയ

മധ്യമേഖല :(പാലക്കാട്/തൃശൂർ/എറണാകുളം/ഇടുക്കി)
കൺവീനർ: ഉമ്മർ വി എം.തൃശൂർ
സെക്രെട്ടറി : അനിൽ ജോൺ എറണാകുളം

തെക്കൻ മേഖല :(കോട്ടയം/പത്തനംതിട്ട/കൊല്ലം/ആലപ്പുഴ/തിരുവനന്തപുരം)
കൺവീനർ : തൽഹത്ത് പൂവച്ചൽ തിരുവനന്തപുരം
സെക്രെട്ടറി : ആര്യ വിവേക് കൊല്ലം

മുകളിൽ സൂചിപ്പിച്ച സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളെ കൂടാതെ താഴെ
പറയുന്നവരെയും ഉൾപ്പെടുത്തിക്കൊണ്ട്, സംസ്ഥാന സമിതിയും രൂപീകൃതമായി ,14 ജില്ലാപ്രെസിഡന്റുമാർ , 14 ജില്ലാ സെക്രെട്ടറിമാർ, ജില്ലകളിൽ നിന്നും ഉള്ള സംസ്ഥാനസമിതി നോമിനികൾ (എക്സിക്യൂട്ടീവിൽ അംഗം അല്ലാത്ത ബാക്കി 15 പേര്), സ്ഥിരംക്ഷണിതാക്കൾ ആയി കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള 2 പ്രതിനിധികൾ വീതം ,സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ്എന്നിവിട ങ്ങളിൽ നിന്നുള്ള 2 പ്രതിനിധികൾ വീതം16 കോർ അഡ്‌മിന്മാർ എന്നിങനെയാണു സമിതി.

സംസ്ഥാനതലത്തിൽ ഓഫീസ് ബെയറർ, എക്‌സിക്യൂട്ടിവ് അംഗം എന്നിങ്ങനെ സ്ഥാനങ്ങൾഏ റ്റെടുത്തവർക്ക് പകരമായി അവർ വഹിച്ചിരുന്ന മറ്റ് കമ്മറ്റികളിലെസ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾഅറിയിച്ചു. പ്രവാസഘടകങ്ങളിൽ നിന്നും ഒമാൻ പ്രതിനിധികൾക്ക് ചില സാങ്കേതികകാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചില്ല..

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ 2018 ജനുവരി26 ന് എറണാകുളത്ത് വെച്ച് നടത്തിയ2 മത് സംസ്ഥാന കൺവെൻഷന്റെ വിശദവിവരം.

രാവിലെ 10:30 നു മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ബഹുമാന്യ കോർ അഡ്‌മിൻ അംഗംകെ ആർ നായർ അവർകളുടെ അധ്യക്ഷത വഹിച്ച യോഗത്തിന്,കോർ അഡ്‌മിൻ മെമ്പർ ബേബിച്ചൻ കോട്ടയം സ്വാഗതം ആശംസിച്ച. ഇന്നത്തെ യോഗത്തിന്റെ നടത്തിപ്പിന്റെആവശ്യകത സ്വാഗതപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

കെ ആർ നായർ നടത്തിയ അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ കെട്ടുറപ്പിനെകുറിച്ചും ഇന്നത്തെ യോഗാനടപടികളും വിശദീകരണം നൽകി അതുപ്രകാരം യോഗംഉൽഘാടനത്തിനു ശേഷം എല്ലാവരും ജില്ലാ തിരിച്ചുപരിചയപ്പെടാനും,തുടർന്ന്ഉച്ചഭക്ഷണത്തിന് ശേഷം ബൈലോ ചർച്ച ചെയ്ത് അംഗീകരിക്കൽ,ലോഗോപ്രകാശനം,തിരഞ്ഞെടുപ്പ്, ദേശീയതലത്തിൽ ഭിന്ന ശേഷിയുള്ള കുട്ടികളുടെകായികമേളക്ക് കേരളത്തെ പ്രതിനിധികരിച്ചു മെഡലുകൾ നേടിയ കുട്ടികൾക്കുംകോച്ചിനും അനുമോദനം,സാമ്പത്തിക സഹായം നൽകൽ മറ്റുകാര്യങ്ങളും ചർച്ചയുംഎന്നിങ്ങനെ അജണ്ട ആയി തിരുമാനിച്ചു.

യോഗം കോർ അഡ്‌മിൻ ചെയർമാൻ മുബാറക്ക് കംമ്പ്രത്ത് യോഗംഉൽഘാടനം ചെയ്തു.ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾ എല്ലാവരും ഒരു കുടക്കിഴിൽ ഒത്തുക്കുടി ശക്തിതെളിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും അതിന് വേണ്ടി നല്ലരീതിയിൽ എല്ലജില്ലകമ്മറ്റിയും എല്ലാ ചാപ്റ്റർ കമ്മറ്റിയും എല്ല പ്രവാസികളെയും മുൻപ്രവാസികളെയും അണിനിരത്തി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.469 whats aap ഗ്രുപ്പുകളിൽ 42000ൽ അധികം മെമ്പർമാർ ഇപ്പോൾ നിലവിൽ ഉള്ളകാര്യവും എന്നാൽ കണ്ണൂർ ജില്ലയിലെ ചിലർ നമ്മുടെ സംഘടനയെ ഹൈജാക്ക് ചെയ്യാൻശ്രമിക്കുന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു.സത്യസന്ധതയിൽ നിന്നും വ്യതിചലിക്കാതെ പ്രവവർത്തിക്കാനും ഒപ്പം സാധാരണപ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കാനും അദ്ദേഹം ആഹ്വാനം നൽകി.

പാസ്സ്‌പോർട്ട് നിറം മാറ്റവിവേചനത്തിനു എതിരെ ഓറഞ്ച് ടീ ഷർട്ട് ധരിച്ചുകൊണ്ട്പ്രതിനിധികൾ പ്രതിഷേധം രേഖപ്പെടുത്തി.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 13 ജില്ലയിൽ നിന്നും വന്നിരുന്ന പതിനിധികളും,സൗദി,ഒമാൻ,ഖത്തർ, യൂ എ ഇ, മാലദ്വീപ്, പ്രതിനിധികളുംസ്വായം പരിചയപ്പെടുത്തി.കാസർകോട് ജില്ലാ പ്രതിനിധികൾക്ക് ചില സാങ്കേതികകാരണത്താൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിവരം കാസർകോട് ജില്ലാ പ്രസിഡന്റ് ഫോണിൽവിളിച്ച് യോഗത്തെ അഭിസംബോധന ചെയ്യുകയും ഇന്നത്തെ യോഗത്തിൽ ഉരുത്തിരിഞ്ഞുവരുന്ന എല്ലാ തിരുമാനങ്ങൾക്കും കാസർകോട് ജില്ലയുടെ പരിപൂർണ്ണ പിന്തുണയുംഅറിയിക്കുകയും ചെയ്തു, തുടർന്ന് 12.30 ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.

2മണിക്ക് തുടർന്ന് നടത്തിയ യോഗത്തിൽ കരട്‌ബൈലോ ചർച്ചയിൽപങ്കെടുത്തുകൊണ്ട് 13ജില്ലയിൽ നിന്നും ഉള്ള പ്രതിനിധികളും ചാപ്റ്ററിൽ നിന്നുള്ള പ്രതിനിധികളുംസംസാരിച്ചു.500 രൂപ ആജീവനാന്ത മെമ്പർഷിപ്പ് ഫീസ് ആയും 300 രൂപ വാർഷിക വരിസംഖ്യആയും തിരുമാനിച്ചു. 60 വയസ്സ് കഴിഞ്ഞവർക്കും പ്രത്യേക പരിഗണന വേണ്ടവർക്കും
ഇളവുകൾ ചെയ്തു നൽകാനും യോഗം തീരുമാനിച്ചു.

സംഘടനയുടെ ലോഗോ യോഗത്തിൽ വെച്ച് കോർ അഡ്‌മിന്മാർ, ചാപ്റ്റർ പ്രതിനിധികൾ ജില്ലാപ്രതിനിധികൾ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.ദേശീയ തലത്തിൽ മെഡലുകൾ കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കായികതാരങ്ങൾക്ക് GKPWAകോർ കമ്മറ്റി17000 രൂപ പാരിതോഷികം നൽകി.അവർക്ക് സ്പോർട്സ് സാമഗ്രികൾവാങ്ങുന്നതിലേക്ക്24000 രൂപ കൂടി നൽകുമെന്ന് കെ ആർ നായർ യോഗത്തിൽപ്രഖ്യാപിച്ചു. പാരിതോഷികം ഏറ്റു വാങ്ങി കൊണ്ട് പരിശീലകൻ ശ്രീ കിഷോർ കുമാർനമ്മുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

യോഗത്തിന് കോർ അഡ്‌മിൻ അംഗങ്ങളായ സൂസൻ മാത്യു രവി പാങ്ങോട്.റഷീദ് പുതുകുളങ്ങര,സൗദി പ്രതിനിധികളായ ഉബൈസ് വട്ടോളി, കണ്ണൻ തണ്ടാശ്ശേരി, യൂ എ ഇ പ്രതിനിധികളായജിജോ, ദിലീപ് കൊട്ടാരക്കര, ഖത്തർ പ്രതിനിധികളായ ഷാജി വെട്ടുകാട്ടിൽ,മുബസ് മനയത്ത്. മാലദ്വീപ് പ്രതിനിധി മീരാ കണ്ണൻ എന്നിവർ ആശംസകൾഅർപ്പിച്ചു.പുതിയതായി നിലവിൽ വന്ന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളിയുടെ കമ്മറ്റികൂടുകയും അധികാരം കൈൽകുകയും ചെയ്തു തുടർന്ന് Dr സോമൻ യോഗത്തിന് നന്ദിപ്രകാശിപ്പിച്ചു കൊണ്ട് 5.30 യോഗം പര്യവസാനിച്ചു.