കേന്ദ്ര സർക്കാരിലേക്ക് നൽകപ്പെട്ട ശുപാർശയുടെ അടിസ്ഥാനത്തിൽ വിദേശത്തുപോകുന്ന പ്രവാസികളുടെ കുറഞ്ഞ വിദ്യാഭാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്നഎമിഗ്രെഷ ൻ ക്ലിയറൻസ് മാനദണ്ഡമാക്കി വിവിധ നിറത്തിലുള്ള പാസ്‌പോര്ട്ട്‌നൽകുന്നതുമായ ബന്ധപ്പെട്ട വിഷയത്തിൽ ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻജനുവരി 16-17- 18 തീയതികളിൽ ഗൂഗിൾ സർവേ ഫോം ഉപയോഗിച്ച് ആഗോള തലത്തിൽ പ്രവാസിസർവേ സംഘടിപ്പിച്ചു.

ജാതിമത രാഷ്രീയ ഭേദമെന്യേ ആയിരക്കണക്കിന് പ്രവാസികൾ ഓൺലൈൻവഴി പങ്കെടുത്ത വിപുലമായ സർവേയിൽ വിദേശ കാര്യ വകുപ്പിന്റെ മുന്നിൽസമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമായ നിലപാട് ആണ് 80% പ്രവാസികളുംകൈക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. ഒൻപത് വിദേശ രാജ്യങ്ങളിലും നാട്ടിൽ 14ജില്ലകളിയുംപ്രവാസികളും മുൻ പ്രവാസികളും ആയി 42000 അംഗങ്ങൾ ഉള്ള സംഘടനാ ഇതിനെരാഷ്രീയ സാമുദായിക രഹിതമായി നിലകൊണ്ടു അംഗങ്ങൾ സർവേയിൽ അഭിപ്രായങ്ങൾഅറിയിക്കണം എന്ന് മാതൃകാ പരമായി സംഘടനയുടെ 460 വാട്‌സാപ്പ് ഗ്രൂപ്പുകളും മറ്റുസോഷ്യൽ മീഡിയകളും വഴി ആഹ്വാനം ചെയ്യുകയും അത് അംഗങ്ങൾ ശിരസാവഹിക്കുകയുംചെയ്തത് സർവേ വിജയകരമാക്കി. വ്യക്തമായ സർവേയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾമനസ്സിലാക്കി കേന്ദ്ര സർക്കാരിലേക്കും ബന്ധപ്പെട്ട വകുപ്പുകളിലേക്കും ഈവിഷയത്തെ ബാധിക്കുന്ന പ്രവാസിയുടെ അഭിപ്രായവും നിർദ്ദേശവും സമർപ്പിക്കും എന്ന്കുവൈത്തിൽ നിന്നും ഗ്ലോബൽ കോർ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത്, ദുബായിൽനിന്നും ഗ്ലോബൽ കോർ സെക്രട്ടറി ജോസ് നോയൽ, സൊസൈറ്റിയുടെ കേരള സ്റ്റേറ്റ്അഡ്ഹോക് പ്രസിഡന്റ് ഹാഷിം മുണ്ടോൻ എന്നിവർ അറിയിച്ചു.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവാസികളുടെ പാസ്‌പോര്ട്ട്‌രണ്ട് തരം ആയി വേർതിരിക്കുന്നതിനോട് യോജിക്കുന്നുവോ എന്ന ചോദ്യത്തിന് 92% പേര്‌യോജിക്കുന്നില്ല എന്നും 95% പേർ വിദേശത്തു പോകുന്ന പൗരന്മാരെ രണ്ടായി തരംതിരിക്കുന്നത് അവർ ഭാവിയിൽ പലമേഖലയിലും മാനസികവും സാമൂഹികവും ആയ
ചേരിതിരിവുകൾ അനുഭവിക്കാൻ കാരണം ആകും എന്ന അഭിപ്രായപ്പെട്ടു. പാസ്സ്‌പോർട്ടിൽ നിങളുടെ അഡ്രസ്സ് , മാതാഅപിതാക്കളുടെ പേര്, ജീവിത പങ്കാളിയുടെ പേര്ഒഴിവാക്കുന്നത് നല്ലതാണോ എന്ന ചോദ്യത്തിന് 88% പങ്കെടുത്തവർ അത് നല്ലതല്ലഎന്നും അത്യാവശ്യം അഡ്രസ്സ് ഉണ്ടാകുന്നത് നഷ്ടപ്പെട്ടത് തിരിച്ച കിട്ടാനടക്കംപലവിധത്തിലും ഗുണം ചെയ്യും എന്നും അഭിപ്രായപ്പെട്ടു. പങ്കെടുത്തവരിൽ 56%പ്രവാസികൾക്ക് പാസ്‌പ്പോർട്ടിൽ നിലവിൽ ഇസിഎൻആർ ഉണ്ട് , 13% എമിഗ്രെഷൻ ക്ലിയറൻസ്ഇല്ല, മാത്രമല്ല 31% ആളുകൾക്ക് അത് എന്താണ് എന്തിനാണ് എന്ന് അറിയില്ല എന്ന്അറിയിക്കുന്നു.

പ്രവാസികളുടെ വികാരം മനസ്സിലാക്കി, വിദ്യാഭ്യാസ സാമ്പത്തിക തലത്തിൽ പ്രകടമായ ഔദ്യോഗിക വേർതിരിവുകൾ ഇല്ലാതെ അഭിമാനത്തോടെ ജീവിക്കാനുള്ള പൗരാവകാശം നിലനിർത്തിക്കിട്ടാനും ഇന്ത്യക്കാരൻ എന്ന നിലയിൽ വിദേശത്തു അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം എന്നും സംഘടന ഉണർത്തിക്കുന്നു. ഈ വിഷയംരാഷ്രീയ സാമുദായിക പ്രാദേശിക രഹിതമായി മാത്രം കണ്ട് സമാധാനത്തിന്റെ പാതയിൽപ്രതിഷേധം അറിയിക്കാനും അത് വിജയം കാണാൻ പ്രവാസികൾ ഒരുമിക്കേണ്ടത് അത്യാവശ്യംആണെന്നും ഭാരവാഹികൾ ആഹ്വാനം ചെയ്യുന്നു.

കേരളത്തിലെ ജില്ല തിരിച്ച് ആലപ്പുഴ (5%),കാലിക്കറ്റ് (14%), എറണാകുളം (4%),ഇടുക്കി 1%), കണ്ണൂർ (12%), കാസർഗോഡ് (4%), കൊല്ലം (5%), കോട്ടയം (5%)മലപ്പുറം (16%), പാലക്കാട് (10%) പത്തനംതിട്ട (3%) തിരുവനന്തപുരം (5%) തൃശൂർ(12%) വയനാട് (5%) പ്രവാസികളും മുൻ പ്രവാസികളും ആയ മലയാളികൾ സർവേയിൽപങ്കെടുത്തു.

വിദേശത്ത് നിന്നും സൗദി അറേബ്യ (29%), യുഎഇ (21%), കുവൈറ്റ് (17%), ഖത്തർ(9%), ഒമാൻ (4%), ബഹ്റൈൻ (5%) കൂടാതെ ഇസ്രയേൽ , മാലിദ്വീപ് , മലേഷ്യഫാൻസ് , ബ്രസീൽ, തായ്ലൻഡ്, ചൈന എന്നിവിടങ്ങളിൽ നിന്നും 3% പ്രവാസികളുംനാട്ടിൽ നിന്നും 12% മുൻ പ്രവാസികളും സർവേയിൽ പങ്കെടുത്തു.