- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ കേരള ചാപ്റ്റർ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
ആഗോള തലത്തിൽ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ പ്രവാസികളുടെയും മുൻപ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്ന കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ നവംബർ 26നു തൃശ്ശൂരിൽപ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. 14 ജില്ലയിൽനിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ KPWAയുടെ വിഷൻ 2018, 100 ദിനദ്രുതകർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. മുഖ്യധാര സംഘടനാ സംസ്‌കാരങ്ങൾ ക്ക്വിരുദ്ധമായി 2016 ഒക്ടോബർ 30നു വാട്‌സപ്പ് വഴി ആരംഭിച്ച കൂട്ടായ്മ ഇന്ന്‌നാട്ടിൽ രെജിസ്റ്റർ ചെയ്ത സൊസൈറ്റിയായി മുന്നേറുന്നു എന്നും താലൂക്ക് /പഞ്ചായത്ത് തലത്തിൽ മുൻ പ്രവാസികളെ സംഘടിപ്പിച്ച് പുനരധിവാസ ചെറുകിടവ്യവസായങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രാരംഭ ചർകകൾ ആരംഭിച്ചു എന്നും സംസ്ഥാനഅഡ്ഹോക്ക് പ്രസിഡന്റ് ഹാഷിം മുണ്ടോൻ അറിയിച്ചു. അടഞ്ഞുകൊണ്ടിരിക്കുന്ന പ്രവാസ വാതിലുകൾക്കപ്പുറം നിലനിൽപ്പിന്നായി ഒരുമിക്കാൻ സമയമായി എന്ന തിരിച്ചറിവ് വ്യാപകമായി പ്രവാസിയിൽ ഉണ്ട് എന്നതിന്റെതെളിവാണു ഒരു വർഷം കൊണ്ട
ആഗോള തലത്തിൽ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ പ്രവാസികളുടെയും മുൻപ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്ന കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ നവംബർ 26നു തൃശ്ശൂരിൽപ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
14 ജില്ലയിൽനിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ KPWAയുടെ വിഷൻ 2018, 100 ദിനദ്രുതകർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. മുഖ്യധാര സംഘടനാ സംസ്‌കാരങ്ങൾ ക്ക്വിരുദ്ധമായി 2016 ഒക്ടോബർ 30നു വാട്‌സപ്പ് വഴി ആരംഭിച്ച കൂട്ടായ്മ ഇന്ന്‌നാട്ടിൽ രെജിസ്റ്റർ ചെയ്ത സൊസൈറ്റിയായി മുന്നേറുന്നു എന്നും താലൂക്ക് /പഞ്ചായത്ത് തലത്തിൽ മുൻ പ്രവാസികളെ സംഘടിപ്പിച്ച് പുനരധിവാസ ചെറുകിടവ്യവസായങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രാരംഭ ചർകകൾ ആരംഭിച്ചു എന്നും സംസ്ഥാനഅഡ്ഹോക്ക് പ്രസിഡന്റ് ഹാഷിം മുണ്ടോൻ അറിയിച്ചു.
അടഞ്ഞുകൊണ്ടിരിക്കുന്ന പ്രവാസ വാതിലുകൾക്കപ്പുറം നിലനിൽപ്പിന്നായി ഒരുമിക്കാൻ സമയമായി എന്ന തിരിച്ചറിവ് വ്യാപകമായി പ്രവാസിയിൽ ഉണ്ട് എന്നതിന്റെതെളിവാണു ഒരു വർഷം കൊണ്ട് KPWAയുടെ വളർച്ച സൂചിപ്പിക്കുന്നത് എന്ന്‌സമ്മേളനത്തെ ഫോണിൽ അഭിസംബോധന ചെയ്ത് ഗ്ലോബൽ കോർ അഡ്‌മിൻ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് ഉണർത്തിച്ചു.
ജില്ലാ സംസ്ഥാനതലത്തിൽ കമ്മറ്റി വിപുലീകരണവും പരമാവധി പഞ്ചായത്ത് രൂപീകരണവും12 മാർച്ച് 2018 നകം പൂർത്തിയാക്കി സമ്മർദ്ദ ശക്തിയായ് നിന്ന് അവകാശങ്ങൾനേടിയെടുക്കും വിധം പ്രവാസിയെ പ്രാപ്തനാക്കാൻ KPWA പ്രതിജ്ഞാബദ്ധമാണു എന്ന്‌കോട്ടയം ജില്ലാ രക്ഷാധികാരിയും സ്ഥാപക കോർ അഡ്‌മിന്മാരിൽ ഒരാൾ കൂടെയായബേബിച്ചൻ അറിയിച്ചു. കൃഷി, നിർമ്മാണം,കച്ചവടം , സംഭരണ വിതരണ മേഖലകളിലെല്ലാംKPWA യ്ക്ക് പ്രകടനം കാഴ്ചവെക്കാനാകും എന്ന് യോഗം വിലയിരുത്തി. ജില്ലാഭാരവാഹികളുടെ റിപ്പോർട്ട് അവതരണം പൂർത്തുയാക്കിയ ശേഷം സ്റ്റേറ്റ് അഡ്ഹോക്ക് സെക്രെറ്ററി നിസ്സാം പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.