- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റർ രൂപീകൃതമായി
രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങൾക്കതീതമായി എല്ലാ ലോകമെങ്ങും ഉള്ള മലയാളി പ്രവാസികൾക്കുമായി ഒരു സംഘടന എന്ന പ്രഖ്യാപനവുമായി 2017 ജനുവരി 06നു വൈകീട്ട് കുവൈത്ത്, അബ്ബാസ്സിയയിലെ ഹൈഡൈൻ ഹാളിൽ 'കേരള പ്രവാസി കുവൈത്ത് ചാപ്റ്റർ വാട്‌സാപ്പ് അഡ്‌മിന്മാരും കൂട്ടായ്മയിലെ കുവൈത്തിലെ അംഗങ്ങളും ഒത്തു ചേരുകയും കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ അഡ്ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 32 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 3000 അംഗങ്ങളുള്ള വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗമാണ് കുവൈത്തിൽ നടന്നത്. ഇതോടനുബന്ധിച്ച് ജനുവരി 20 നു ഒമാനിലും തുടർന്ന് എല്ലാ രാജ്യങ്ങളിലും മീറ്റിംഗുകൾ വിളിക്കും എന്ന് കോർ അഡ്‌മിൻ അംഗങ്ങൾ അറിയിച്ചു. 2015 ഒക്ടോബറിൽ ഗൾഫ് രാജ്യത്തെ സാമൂഹികസേവന രംഗത്തെ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ ആയ ശിഹാബ് ഖാൻ , ജോസഫ് ബേബിച്ചൻ , ജോസ് നോയൽ (ദുബായ്) , തോമസ് ജോസഫ് (ഷാർജ), സജീർ നിലമേൽ, നോബിൾ ചാക്കോ (സൗദി), കെ.ആർ നായർ (ബഹ്റൈൻ), ജെബി വർഗീസ്, ഷാജി ജോസഫ് (ഖത്തർ), വിനോദ് ലാൽ (ഒമാൻ) , മുബാറക്ക് കാമ്പ്രത്ത്, റഷീദ് പുതുക്കു
രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങൾക്കതീതമായി എല്ലാ ലോകമെങ്ങും ഉള്ള മലയാളി പ്രവാസികൾക്കുമായി ഒരു സംഘടന എന്ന പ്രഖ്യാപനവുമായി 2017 ജനുവരി 06നു വൈകീട്ട് കുവൈത്ത്, അബ്ബാസ്സിയയിലെ ഹൈഡൈൻ ഹാളിൽ 'കേരള പ്രവാസി കുവൈത്ത് ചാപ്റ്റർ വാട്‌സാപ്പ് അഡ്‌മിന്മാരും കൂട്ടായ്മയിലെ കുവൈത്തിലെ അംഗങ്ങളും ഒത്തു ചേരുകയും കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ അഡ്ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.
32 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 3000 അംഗങ്ങളുള്ള വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗമാണ് കുവൈത്തിൽ നടന്നത്. ഇതോടനുബന്ധിച്ച് ജനുവരി 20 നു ഒമാനിലും തുടർന്ന് എല്ലാ രാജ്യങ്ങളിലും മീറ്റിംഗുകൾ വിളിക്കും എന്ന് കോർ അഡ്‌മിൻ അംഗങ്ങൾ അറിയിച്ചു.
2015 ഒക്ടോബറിൽ ഗൾഫ് രാജ്യത്തെ സാമൂഹികസേവന രംഗത്തെ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ ആയ ശിഹാബ് ഖാൻ , ജോസഫ് ബേബിച്ചൻ , ജോസ് നോയൽ (ദുബായ്) , തോമസ് ജോസഫ് (ഷാർജ), സജീർ നിലമേൽ, നോബിൾ ചാക്കോ (സൗദി), കെ.ആർ നായർ (ബഹ്റൈൻ), ജെബി വർഗീസ്, ഷാജി ജോസഫ് (ഖത്തർ), വിനോദ് ലാൽ (ഒമാൻ) , മുബാറക്ക് കാമ്പ്രത്ത്, റഷീദ് പുതുക്കുളങ്ങര, സിബി അവരപ്പാട്ട് (കുവൈത്ത്), എന്നിവർ ചേർന്ന് രുപം കൊടുത്ത 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' എന്ന വാട്‌സാപ്പ് കൂട്ടായ്മ ഒരു വർഷത്തെ സമഗ്ര പഠനത്തിനും സംവാദങ്ങൾക്കും ശേഷം 2017 ഒക്ടോബർ 30 നു ആരംഭിച്ച കേരള പ്രവാസി വാട്‌സാപ്പ് കൂട്ടായ്മ 60 ദിവസങ്ങൾ കൊണ്ട് 32 രാജ്യങ്ങളിലെ 3000 മലയാളി പ്രവാസികളെ കണ്ടെത്തി 13 വാട്‌സാപ്പ് ഗ്രൂപ്പുകളായി വളർന്നു. പ്രവാസ ലോകത്ത് തന്നെ ഇത്രയും പെട്ടെന്ന് സംഘടിപ്പിക്കപ്പെട്ട മറ്റൊരു സംഘടന ഉണ്ടാവാൻ ഇടയില്ല എന്ന സംഘടാകർ തന്നെ അവകാശപ്പെടുന്നു. തികച്ചും പ്രവാസി വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ഈ കൂടായ്മ, വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളിലൂടെ സംഗ്രഹിച്ച പ്രവാസി നിവേദനം ഡിസംബർ 23 നു ദുബായ് ചാപ്റ്റർ മുഖേനെ മുഖ്യമന്ത്രിക്ക് ദുബായിൽ വച്ച് സമർപ്പിക്കുകയുണ്ടായി.
സമാന്തരമായി നാട്ടിലുള്ള മുൻ പ്രവാസികളെയും ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും കൂട്ടായ്മയിലെ മുൻ പ്രവാസികളായ ശ്രീ ശുകൂർ , ഹാഷിം, സുറൂർ, നോബിൾ ചാക്കോ , രാം ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
പ്രവാസ ലോകത്തെ പ്രവാസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക, പ്രവാസി പുനരധിവാസ പദ്ധതികൾക്കായി പ്രവാസികൾ തന്നെ തയ്യാറാക്കുന്ന രൂപരേഖ അധികാരികൾക്ക് സമർപ്പിക്കുക, കേരള പ്രവാസികളുടെ ഉന്നമനത്തിനു നോർക്ക വകുപ്പിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങൾ എന്ന് ഭാരവാഹികൾ അറിയിച്ചു. ജാതിമത രാഷ്ട്രീയ സാമുദായിക സംഘടനകളായി ശിഥിലമാക്കപ്പെട്ട പ്രവാസികളെ ആ സംഘടനകളുടെ കൂടെ പിന്തുണയോടെ കേരള പ്രവാസി എന്ന ഒരൊറ്റ സംഘടനയായി നിലനിർത്തുക എന്ന വലിയൊരു ലക്ഷ്യം മുൻ നിർത്തിയാണ് നിലവിൽ സംഘാടകർ മുന്നോട്ടു പോകുന്നത്. വനിതകൾക്ക് 50% സംവരണം എന്നതിൽ നിന്നും വനിതകൾക്ക് പരമാവധി പ്രാധിനിത്യം എന്നത് പ്രഥമ കമ്മറ്റിയിൽ തന്നെ നടപ്പിലാക്കി കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റർ കർമ്മ രംഗത്തേക്ക് ചുവട്വെക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
പ്രെസിഡന്റ് -മുബാറക്ക് കാമ്പ്രത്ത്
വൈസ് പ്രെസിഡന്റ് -കോശി അലക്‌സാണ്ടർ
ജനറൽ സെക്രട്ടറി -റെജി ചിറയത്ത്
ജോയിന്റ് സെക്രട്ടറി - സെലിൻ ഫെർനാണ്ടസ്
വനിത പ്രെസിഡന്റ് -ശോഭ നായർ
വനിത സെക്രട്ടറി -സീനു മാത്യു
ഓഫീസ് സെക്രട്ടറി - സൂസൻ മത്തായി
ട്രഷറർ -അനിൽ ആനാട്
ജോയിന്റ് ട്രഷറർ - റോസ് മേരി
കോർ അഡ്‌മിൻ പ്രതിനിധി -റഷീദ് പുതുക്കുളങ്ങര
സംഘടനാ പ്രവർത്തനം വിപുലീകരിക്കാൻ കുവൈത്തിനെ 10 സോണുകളായി തിരിച്ച് ഏരിയാ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു*
മംഗഫ്/ഫഹാഹീൽ -ശിവദാസൻ
മഹബൂള/അബൂഹലീഫ -രാധാകൃഷ്ണൻ
അബ്ബാസ്സിയ -സിബി അവരപ്പാട്ട്
സാൽമിയ -അഷ്‌കർ
ഫർവാനിയ -സലീം കൊടുവള്ളി
റിഗ്ഗായ് -ഷംഷീർ മുല്ലാലി
ഹവല്ലി -ശ്രീമതി വനജ രാജൻ
ജഹറ -ജലാലുദ്ദിൻ
കുവൈത്ത് സിറ്റി -മുസ്തഫ മാറഞ്ചേരി
കൈത്താൻ - പ്രണീഷ് കണ്ണൂർ