- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസോസിക്കേഷൻ രാജ്യങ്ങളിലും നാട്ടിലും സംഘടനാ പ്രവർത്തനം ആരംഭിച്ചു
കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ ആരംഭിച്ച രാഷ്ട്രീയ സാമുദായികപ്രാദേശിയ വ്യത്യാസങ്ങൾക്കതീതമായ പ്രവാസ സംഘടനയുടെ കുവൈറ്റ് ചാപ്റ്റർഭാരവാഹികൾ 2017 മെയ് 16 നു പത്രസമ്മേളനം നടത്തുകയും സംഘടനാപ്രവർത്തനങ്ങൾവിശദീകരിക്കുകയും ചെയ്തു. ഒന്നരവർഷത്തെ സമഗ്രമായ പഠനശേഷം, രാഷ്രീയ-സാമുദായിക-പ്രാദേശികവ്യത്യാസങ്ങൾക്കതീതമായി പ്രവാസി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ടുആഗോളതലത്തിൽ ആരംഭിച്ച കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ, 180 ദിവസങ്ങൾ കൊണ്ട് 8രാജ്യങ്ങളിൽ നിലവിൽ 12,500 അംഗങ്ങളുമായി വിജയപ്രതീക്ഷ കൈവരിച്ചിരിക്കുന്നു. യുഎഇ , സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ , കുവൈറ്റ് , മാലിദ്വീപ്, കേരള എന്നിവയിൽ സംഘടനാ പൊതുയോഗങ്ങൾ നടക്കുകയും കമ്മറ്റികൾ നിലവിൽ വന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ്രവാസികളുടെ കേരള ചാപ്ടറും കണ്ണൂർ ജില്ലാഘടകവും സ്ഥാപിതമായി. തൃശൂർ, തിരുവനതപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ മെയ്അവസാനത്തോടെ മുൻ പ്രവാസി കമ്മറ്റികൾ രൂപീകരണം പൂർത്തിയാകും എന്നും സംഘാടകർഅറിയിക്കുന്നു. കൃത്യവും സുഖമാവും ആയ നടത്ത
കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ ആരംഭിച്ച രാഷ്ട്രീയ സാമുദായികപ്രാദേശിയ വ്യത്യാസങ്ങൾക്കതീതമായ പ്രവാസ സംഘടനയുടെ കുവൈറ്റ് ചാപ്റ്റർഭാരവാഹികൾ 2017 മെയ് 16 നു പത്രസമ്മേളനം നടത്തുകയും സംഘടനാപ്രവർത്തനങ്ങൾവിശദീകരിക്കുകയും ചെയ്തു.
ഒന്നരവർഷത്തെ സമഗ്രമായ പഠനശേഷം, രാഷ്രീയ-സാമുദായിക-പ്രാദേശിക
വ്യത്യാസങ്ങൾക്കതീതമായി പ്രവാസി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ടുആഗോളതലത്തിൽ ആരംഭിച്ച കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ, 180 ദിവസങ്ങൾ കൊണ്ട് 8രാജ്യങ്ങളിൽ നിലവിൽ 12,500 അംഗങ്ങളുമായി വിജയപ്രതീക്ഷ കൈവരിച്ചിരിക്കുന്നു.
യുഎഇ , സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ , കുവൈറ്റ് , മാലിദ്വീപ്, കേരള എന്നിവയിൽ സംഘടനാ പൊതുയോഗങ്ങൾ നടക്കുകയും കമ്മറ്റികൾ നിലവിൽ വന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ്രവാസികളുടെ കേരള ചാപ്ടറും കണ്ണൂർ ജില്ലാഘടകവും സ്ഥാപിതമായി. തൃശൂർ, തിരുവനതപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ മെയ്അവസാനത്തോടെ മുൻ പ്രവാസി കമ്മറ്റികൾ രൂപീകരണം പൂർത്തിയാകും എന്നും സംഘാടകർഅറിയിക്കുന്നു.
കൃത്യവും സുഖമാവും ആയ നടത്തിപ്പിനായി ആഗോള പ്രവാസി മലയാളികളെ വിദേശ പ്രവാസി /ആഭ്യന്തര പ്രവാസി / മുൻ പ്രവാസി എന്നിങ്ങനെ തരം തിരിച്ച് അതാത് മേഖലയിലെപൊതുവായ വിഷയങ്ങളിലും സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തതാണ് പ്രവാസികളെയുംമുൻ പ്രവാസികളെയും ബോധവത്കരിക്കാനും ആണ് തീരുമാനിച്ചിരിക്കുന്നത്. KPWA യാതൊരുവിധ ചാരിറ്റി പ്രവർത്തനങ്ങളും സാമ്പത്തിക മുതൽമുടക്കുകളും ഏറ്റെടുക്കുന്നില്ലഎന്നും സംഘടനാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികം സ്പോൺസർമാർ, വെബ്സൈറ്റ് നിർമ്മിച്ച് അതിലെ പരസ്യവരുമാനം എന്നിവയിൽ നിന്നും കണ്ടെത്താൻ ആണ് ഉദ്ദേശിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.
വ്യവസ്ഥിതിയെഉപയോഗയപ്പെടുത്തി, പ്രവാസിയുടെ ആവശ്യങ്ങളും അവകാശങ്ങളും മാതൃരാജ്യത്തെ സർക്കാർസംവിധാനത്തിൽ നിന്നും നേടിയെടുക്കുന്ന എന്ന പ്രാവര്തിക്കാക്കപെടേണ്ടുന്നകാര്യമാണ് KPWA മുന്നോട്ട് വെക്കുന്നത്.പ്രഖ്യാപിത ലക്ഷ്യങ്ങൾ:* പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽഒരുമിപ്പിക്കുക, പ്രവാസിപുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക്നിർദ്ദേശങ്ങളും പ്രൊജക്റ്റുകളും നൽകുക, അംഗങ്ങളുടെ സംരഭങ്ങളിൽ വിജയംഉറപ്പിക്കുക, സർക്കാർ പദ്ധതികൾ പ്രവാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, അത്ഉപയോഗപ്പെടുത്താൻ അറിവ് പകരുക, പുതുതായി പ്രവാസികൾ ആകുന്നവരെ നാട്ടിൽ നിന്നുംവരുന്നത് മുതൽ കൂടെ നിർത്തി അപരിചിതത്വം ചൂഷണം അബദ്ധങ്ങൾ എന്നിവയിൽ നിന്നുംസംരക്ഷിക്കുക എന്നിവയാണു മുഖ്യ ലക്ഷ്യങ്ങൾ.
ഒരു വർഷത്തെ പഠനശേഷം, വര്ഷങ്ങളായി പ്രവാസികൾ പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളുംഅതിന്റെ മൂലകാരണങ്ങളും തിരിച്ചറിഞ്ഞപ്പോൾ മനസ്സിലായത്, പ്രവാസികളുടെ ധാരാളംസാമുദായിക/രാഷ്ട്രീയ/പ്രാദേശിക സംഘടകൾ ഉണ്ടെങ്കിലും പൊതുവിൽ പ്രവാസി എന്ന ഒരുസമൂഹത്തെ സൃഷിക്കാനും സംസ്ഥാനത്തെ 50% ത്തിൽ അധികം ഉണ്ടായിട്ടും ഒരു സമ്മർദ്ധശക്തിയാവാവും കഴിയാത്തതാണ് മുഖ്യ കാരണം. പ്രവാസി വിഷയങ്ങളിൽ നിവേദനങ്ങൾസമർപ്പിച്ച്, കാത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ലോകസമ്പത്ഘടനയുടെ മാറ്റത്തിന്റെ ഫലമായി, ആഗോളതലത്തിൽ പ്രവാസികളുടെ അവസരംകുറയുന്നതും ദേശസാത്കരണവും എല്ലാം തിരിച്ച് പോക്കിന് വഴിയിറക്കുന്ന സാഹചര്യത്തിൽ, തിരിച്ച ചെല്ലേണ്ടി വന്നാൽ എന്ത് എന്ന ചോദ്യത്തിന് ഉത്തരവുംപരിഹാരവും പ്രതിനിധിയും തേടുകയാണ് KPWA.പ്രവാസി മലയാളികളുടെ ഒരു ആഗോളകൂട്ടായ്മ എന്ന സ്വപ്നം, ദശാബ്ദങ്ങളായി പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്നവിവിധ മഹാരഥന്മാർ ശ്രമിച്ച പരാജയപ്പെട്ടിടത്ത് നിന്നും ആരംഭിക്കുകയാണ്KPWA. വിവിധരാജ്യങ്ങളിൽനിന്നും നാട്ടിലും വളരെ താത്പര്യപൂർവം അംഗങ്ങൾ ആകാൻ ആയിരങ്ങൾ കടന്നുവരുന്നത് രാഷ്ട്രീയ-സാമുദായിക-പ്രാദേശിക പ്രവ്യത്യാസമില്ലാതെ നാം ഒരുമിക്കണം എന്നആവശ്യകത പ്രവാസികൾക്ക് തിരിച്ചറിവ് നൽകിതുടങ്ങി എന്ന് ഭാരവാഹികൾ പ്രത്യാശപ്രകടിപ്പിക്കുന്നു.
കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് പ്രസ് മീറ്റിനുഅധ്യക്ഷത വഹിക്കുകയും സ്ഥാപനസാഹചര്യവും അനിവാര്യതയും ആഗോളതലത്തിൽ നിലവിലെപ്രവർത്തനങ്ങളും വിശദീകരിച്ചു. സെക്രട്ടറി റെജി ചിറയത്ത് KPWA യുടെകുവൈറ്റ് ചാപ്ടറിന്റെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള പ്രവർത്തനങ്ങളുംവിശദീകരിച്ചു. വൈസ് പ്രെസിഡന്റ് സെബാസ്റ്റ്യൻ വതുക്കാടൻ മെയ് 18-19 നുസംഘടിപ്പിക്കുന്ന വിജ്ഞാന വിനോദ സംഗമത്തിൽ പങ്കെടുക്കാൻ എല്ലാ മലയാളിപ്രവാസികളെയും ക്ഷണിച്ചു. കോർ അഡ്‌മിനാറിൽ നിന്നും രവി പാങ്ങോട്, ട്രഷറർ അനിൽ ആനാട്, ഓഫീസ് സെക്രെട്ടറി സൂസൻ മാത്യു, ജോയിന്റ്ട്രഷറർ റോസ് മേരി.ഏരിയ കോർഡിനേറ്റര്മാരായ റഫീഖ്ഒളവറ, ശിവദാസന്മംഗഫ്, ഷിനു മറ്റത്തിൽ എന്നിവരും സന്നിഹിതരായിരുന്നു.