- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ പൊതുയോഗം സംഘടിപ്പിക്കുന്നു
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിനായ്ി ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന വെള്ളിയാഴ്ച 11 ഓഗസ്റ്റ് 2017നു വൈകീട്ട് 6 മണിക്ക് ബഹ്‌റൈൻ, സൽമാനിയയിലെ കലവറ റെസ്റ്റൗറന്റിൽ പ്രഥമ പൊതുയോഗം സംഘടിപ്പിക്കുന്നു. കുവൈത്ത്, ഖത്തർ, യു.എ.ഇ, സൗദി, ഒമാൻ , മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ സംഘടന പ്രവാസികൾക്കായ് അസ്സോസ്സിയേഷനുകൾ രൂപീകരിച്ചിട്ടുണ്ട് എന്നും നാട്ടിൽ കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജില്ലാ കമ്മറ്റികളും കേരള ചാപ്റ്റർ താത്കാലിക കമ്മറ്റിയും രൂപീകൃതമായിട്ടുണ്ട് എന്നും ഗ്ലൊബൽ ഭാരവാഹികൾ അറിയിക്കുന്നു. മലയാളി പ്രവാസികളെയും മുൻപ്രവാസികലേയും ഇന്ത്യക്കകത്തുള്ള ആഭ്യന്തര പ്രവാസികളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങൾക്കും പദ്ധതികൾക്കും നോർക്ക ഇതര പ്രവാസി കാര്യ സർക്കാർ വകുപ്പുകളുമായി സംയോജിച്ച് വിജയകരമ
ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിനായ്ി ഒരുമിച്ച് നിൽക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന വെള്ളിയാഴ്ച 11 ഓഗസ്റ്റ് 2017നു വൈകീട്ട് 6 മണിക്ക് ബഹ്‌റൈൻ, സൽമാനിയയിലെ കലവറ റെസ്റ്റൗറന്റിൽ പ്രഥമ പൊതുയോഗം സംഘടിപ്പിക്കുന്നു.
കുവൈത്ത്, ഖത്തർ, യു.എ.ഇ, സൗദി, ഒമാൻ , മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ സംഘടന പ്രവാസികൾക്കായ് അസ്സോസ്സിയേഷനുകൾ രൂപീകരിച്ചിട്ടുണ്ട് എന്നും നാട്ടിൽ കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജില്ലാ കമ്മറ്റികളും കേരള ചാപ്റ്റർ താത്കാലിക കമ്മറ്റിയും രൂപീകൃതമായിട്ടുണ്ട് എന്നും ഗ്ലൊബൽ ഭാരവാഹികൾ അറിയിക്കുന്നു.
മലയാളി പ്രവാസികളെയും മുൻപ്രവാസികലേയും ഇന്ത്യക്കകത്തുള്ള ആഭ്യന്തര പ്രവാസികളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങൾക്കും പദ്ധതികൾക്കും നോർക്ക ഇതര പ്രവാസി കാര്യ സർക്കാർ വകുപ്പുകളുമായി സംയോജിച്ച് വിജയകരമായി മുന്നോട്ട് പോകുവാനും ആണു കെപിഡബ്ല്യുഎയുടെ തീരുമാനമെന്ന് ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
അടയുന്ന പ്രവാസവാതിലുകൾക്കപ്പുറം വ്യാകുലതകളും അരക്ഷിത ചിന്തകളുമായി പ്രവാസി അമ്പരന്ന് നിൽക്കേണ്ട സമയം അതിക്രമിച്ചു എന്ന തിരിച്ചറിവും സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നതോടൊപ്പം നിലനിൽപ്പിന്നായ് സ്വയം സജ്ജമാകാനും കെപിഡബ്ല്യുഎ പ്രവാസികളോട് ആഹ്വാനം ചെയ്യുന്നു. 300 ദിവസങ്ങൾക്കകം തന്നെ 18600 + അംഗങ്ങളുമായി ജൈത്രയാത്ര തുടരുന്ന സംഘടന രാഷ്ടീയ-സാമുദായിക ഭേദമെന്യേ നിലനിൽക്കും എന്നും പ്രവാസികളുടെ ഒറ്റക്കും കൂട്ടായുമുള്ള സംരംഭങ്ങൾ, അവകാശങ്ങൾ, സഹായങ്ങൾ എന്നിവക്ക് പിന്തുണയും നിർദ്ദേശങ്ങളും നൽകി മുന്നോട്ട് പോകും എന്നും സംഘടന യാതൊരു വിധ സാമ്പത്തിക പദ്ധതികളും ഏറ്റെടുത്തിട്ടില്ല എന്നും ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടുക: ഉബൈദ് +973 3846 4938, സാജിദ് എൻപി +973 3927 7399, നസീർ +973 3325 2635, ജാക്‌സ് മാത്യു +973 3672 6552, ജിനു തമ്പുരാൻ +973 3347 0691, കെ.ആർ നായർ +973 3965 2009