- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രീമിയർ ലീഗ് രണ്ടാം ഘട്ടത്തിലേക്ക്
മെൽബൺ: മെൽബണിലെ 14 ക്രിക്കറ്റ് ടീമുകളും മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയും കൂടെ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് 2015 ജനുവരി നാലു മുതൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. മെൽബണിലെ മിൽപാർക്ക്, ഓക് ലി, ക്രാൻബേൺ എന്നിവിടങ്ങളിൽ ആയി 38 മത്സരങ്ങൾ ആയിരുന്നു ഒന്നാം ഘട്ടത്തിൽ. മെൽബണിന്റെ സൗത്ത് ഈസ്റ്റ് ഭാഗത്ത് നിന്നുള്ള ടീമുകൾ ഉൾപ്പെടുന്ന പൂൾ
മെൽബൺ: മെൽബണിലെ 14 ക്രിക്കറ്റ് ടീമുകളും മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയും കൂടെ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് 2015 ജനുവരി നാലു മുതൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. മെൽബണിലെ മിൽപാർക്ക്, ഓക് ലി, ക്രാൻബേൺ എന്നിവിടങ്ങളിൽ ആയി 38 മത്സരങ്ങൾ ആയിരുന്നു ഒന്നാം ഘട്ടത്തിൽ.
മെൽബണിന്റെ സൗത്ത് ഈസ്റ്റ് ഭാഗത്ത് നിന്നുള്ള ടീമുകൾ ഉൾപ്പെടുന്ന പൂൾ എ യിൽ നിന്നും എഫ് എം സി സി ഫ്രാങ്ക്‌സ്ടൻ, ടി എസ് ഇലവൻ, സൂര്യ, മെൽബൺ ബ്രതെർസ് എന്നീ ടീമുകൾ ഗ്രേഡ് വണ്ണിലേക്ക് പ്രവേശിച്ചു. മെൽബണിന്റെ നോർത്ത് വെസ്റ്റ് ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടുന്ന പൂൾ ബി യിൽ നിന്നും വെസ്‌റ്റേൺ ടൈഗേർസ്, എസ്സെണ്ടൻ വാരിയേർസ്, ഉദയ, നോക്‌സ് സ്‌റ്റൈകെർസ് എന്നീ ടീമുകൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.
ഒന്നാം ഘട്ടത്തിൽ ഓരോ ടീമും അതതു പൂളിലെ എല്ലാ ടീമുകളും ആയി മത്സരിച്ചു. രണ്ടാം ഘട്ടത്തിൽ 13 മത്സരങ്ങൾ ആണുള്ളത്. എല്ലാ ഞായരാഴ്‌ച്ചകളിലും ആണ് മത്സരങ്ങൾ നടക്കുന്നത്. മൂന്നു കളിക്കളങ്ങളിൽ ആയി ഓരോ ആഴ്ചയും 6 മത്സങ്ങൾ നടക്കും. 350 ഓളം മലയാളി ക്രിക്കറ്റ് കളിക്കാർ കേരള പ്രീമിയർ ലീഗിൽ സജീവമായി പങ്കെടുക്കുന്നു.
ഇവന്റ് സ്റ്റാർ കെറ്ററിങ്, വേണാട്, കട്ടൂമ്പ കേരളാ ക്യാച്ച് എന്നിവർ ആണ് കേരള പ്രീമിയർ ലീഗ് ന്റെ പ്രധാന സ്‌പോൺസേർസ്. ഫെബ്രുവരി ഒന്നാം തീയതി ആണ് കേരള പ്രീമിയർ ലീഗ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കുന്ന ടീമുകളുടെ സഹകരണത്തോടെ ആണ് കേ പി എൽ മത്സരങ്ങൾ നടത്തുന്നത്. എല്ലാ ടീമുകളുടെ പ്രതിനിധികളും മലയാളീ അസോസിയേഷൻ പ്രതിനിധികളും ചേർന്ന ഒരു ബോഡി ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
ഓരോ ടീമുകൾക്കും പരമാവധി മത്സരങ്ങൾ കളിക്കുവാൻ ഉള്ള അവസരം ആണ് കേരള പ്രീമിയർ ലീഗ് ഒരുക്കുന്നത്. മൂന്നു മാസത്തോളം നീളുന്ന കേരള പ്രീമിയർ ലീഗ് സീസണിൽ ഓരോ ടീമും എട്ടോളം മത്സരങ്ങൾ കളിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള പ്രീമിയർ ലീഗ് ഫേസ് ബുക്ക് പേജ് സന്ദർശിക്കുക www.facebook.com/kplaustralia