- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഏപ്രിൽ 17 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ മുപ്പത് മുതൽ 40 കി.മീ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട് പട്ടികയിലുള്ള ജില്ലകൾ
16-04-2022: പത്തനംതിട്ട, ഇടുക്കി
17-04-2022: പത്തനംതിട്ട, ഇടുക്കി, വയനാട്
18-04-2022: ഇടുക്കി, വയനാട്
മറുനാടന് മലയാളി ബ്യൂറോ
Next Story