സുബ്രതോ കപ്പ് ഫുട്‌ബോളിൽ കേരളം ഫൈനലിൽ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഝാർഖണ്ഡിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്. മലപ്പുറം എംഎസ്‌പി സ്‌കൂളാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് കേരളം ഫൈനലിൽ എത്തുന്നത്. ടൈബ്രേക്കറിലാണ് (5-4) കേരളം ഝാർഖണ്ഡിനെ തോൽപ്പിച്ചത്.