- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മിനുക്കി കേരള ആർടിസി വെബ്സൈറ്റ്; കൂടുതൽ പേർക്ക് ബുക്കിങ് സൗകര്യം
ബാംഗളൂർ: ഏറെ പുതുമകളോടെ മുഖം മിനുക്കി കേരള ആർടിസിയുടെ പരിഷ്ക്കരിച്ച വെബ്സൈറ്റ് വരുന്നു. ഈ മാസം 15നു പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കേരള ആർടിസി വെബ്സൈറ്റിൽ കർണാടക ആർടിസിയുടെ മാതൃകയിൽ വളരെയേറെ പരിഷ്ക്കരിച്ച സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള വെബ്സൈറ്റ് പരിഷ്ക്കരിച്ച് കൂടുതൽ പേർക്ക് ടിക്കറ്റ് ബു
ബാംഗളൂർ: ഏറെ പുതുമകളോടെ മുഖം മിനുക്കി കേരള ആർടിസിയുടെ പരിഷ്ക്കരിച്ച വെബ്സൈറ്റ് വരുന്നു. ഈ മാസം 15നു പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കേരള ആർടിസി വെബ്സൈറ്റിൽ കർണാടക ആർടിസിയുടെ മാതൃകയിൽ വളരെയേറെ പരിഷ്ക്കരിച്ച സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള വെബ്സൈറ്റ് പരിഷ്ക്കരിച്ച് കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്കിംഗിന് സൗകര്യമൊരുക്കി യാത്ര സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി എംഡി ആന്റണി ചാക്കോ പറഞ്ഞു.
എട്ടു വർഷം മുമ്പ് തയാറാക്കിയ കേരള ആർടിസി വെബ്സൈറ്റിന് പോരായ്മകൾ മാത്രമേയുള്ളൂ. ശേഷി കുറഞ്ഞ വെബ്സൈറ്റായതിനാൽ തിരക്ക് കൂടുന്ന ദിവസങ്ങളിൽ ഇതു പ്രവർത്തന രഹിതമാകുക പതിവായിരുന്നു. എന്നാൽ ഈ പോരായ്മകളെയെല്ലാം മറികടക്കുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മുൻകൂർ ടിക്കറ്റ് റിസർവേഷൻ സുഗമമാക്കുന്നതാണ് പരിഷ്ക്കരിച്ച വെബ്സൈറ്റ്. കൂടാതെ എല്ലാ ബാങ്കുകളുടേയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത വിവരം മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കുമെന്നതിനാൽ ടിക്കറ്റിന്റെ പ്രിന്റ് എടുക്കേണ്ടതില്ല എന്നൊരു മെച്ചവുമുണ്ട്.
തിരക്കേറുന്ന ഉത്സവസീസണുകളിൽ റിസർവേഷൻ സംവിധാനം തകരാറിലാകുന്നതിന് പുതിയ വെബ്സൈറ്റിൽ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് എംഡി അറിയിച്ചു. കെൽട്രോണിന്റെ മേൽനോട്ടത്തിലാണ് വെബ്സൈറ്റ് പരിഷ്ക്കരിച്ചിരിക്കുന്നത്.