- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളോടാണോ മോദിജിയുടെ കളി; അങ്ങനെ പൊരിവെയിലത്തു ക്യൂ നിൽക്കാൻ നമ്മളെ കിട്ടില്ല; ബസിലും ട്രെയിനിലും സീറ്റു പിടിക്കാൻ തൂവാല വിരിക്കുന്ന മലയാളി എടിഎം ക്യൂവിനും കണ്ടെത്തി മാർഗം
തിരുവനന്തപുരം: അല്ല പിന്നെ... മോദിജിയുടെ കളി നമ്മൾ മലയാളികളോടോ. അങ്ങനെയിപ്പം പൊരിവെയിലത്തു ക്യൂ നിൽക്കാൻ നമ്മളെ കിട്ടില്ല. എടിഎം തുറക്കുന്നതിനു മുമ്പേ എത്തി നീണ്ട ക്യൂവിൽ ഇടിച്ചു നിൽക്കുന്നതിനു പകരം മറ്റൊരു മാർഗം കണ്ടെത്തിയിരിക്കുകയാണു മലയാളികൾ. ക്യൂവിൽ നിർത്തി ബുദ്ധിമുട്ടിക്കുന്ന മോദിജിയെ വിമർശിച്ച് കല്ലുകളെയാണു വരിയിൽ മലയാളികൾ നിർത്തിയത്. ഒരു പേപ്പറിൽ പേരെഴുതി അതു പറന്നു പോകാതിരിക്കാൻ ഒരു കല്ലെടുത്തു മുകളിൽ വച്ചാണ് മലയാളി ക്യൂവിലെ സ്ഥാനം ഉറപ്പിക്കുന്നത്. വെയിലത്ത് എത്ര നേരമെന്നു വച്ചു നിന്നു ബുദ്ധിമുട്ടും. പ്രായമേറിയവരും ഈ കൂട്ടത്തിൽ ഇല്ലേ. എല്ലാവർക്കും സൗകര്യപ്രദമായ മാർഗമെന്ന നിലയിലാണ് ഇങ്ങനെയൊരു വഴി കണ്ടുപിടിച്ചതെന്നാണ് ക്യൂവിൽ കല്ലു സ്ഥാപിച്ചു മാറിനിൽക്കുന്നവർക്കു പറയാനുള്ളത്. ഇതാകുമ്പോൾ വെയിലുകൊള്ളാൻ കല്ലും പേപ്പറും ഊഴമനുസരിച്ചു പോയി പണം എടുക്കുകയോ കൊടുക്കുകയോ ഒക്കെ ചെയ്യാം. പേരു പേപ്പറിൽ എഴുതി വച്ചതു മാത്രമല്ല, പാസ്ബുക്കുകളും വരിവരിയായി വച്ച ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്തായാ

തിരുവനന്തപുരം: അല്ല പിന്നെ... മോദിജിയുടെ കളി നമ്മൾ മലയാളികളോടോ. അങ്ങനെയിപ്പം പൊരിവെയിലത്തു ക്യൂ നിൽക്കാൻ നമ്മളെ കിട്ടില്ല.
എടിഎം തുറക്കുന്നതിനു മുമ്പേ എത്തി നീണ്ട ക്യൂവിൽ ഇടിച്ചു നിൽക്കുന്നതിനു പകരം മറ്റൊരു മാർഗം കണ്ടെത്തിയിരിക്കുകയാണു മലയാളികൾ. ക്യൂവിൽ നിർത്തി ബുദ്ധിമുട്ടിക്കുന്ന മോദിജിയെ വിമർശിച്ച് കല്ലുകളെയാണു വരിയിൽ മലയാളികൾ നിർത്തിയത്.
ഒരു പേപ്പറിൽ പേരെഴുതി അതു പറന്നു പോകാതിരിക്കാൻ ഒരു കല്ലെടുത്തു മുകളിൽ വച്ചാണ് മലയാളി ക്യൂവിലെ സ്ഥാനം ഉറപ്പിക്കുന്നത്. വെയിലത്ത് എത്ര നേരമെന്നു വച്ചു നിന്നു ബുദ്ധിമുട്ടും. പ്രായമേറിയവരും ഈ കൂട്ടത്തിൽ ഇല്ലേ. എല്ലാവർക്കും സൗകര്യപ്രദമായ മാർഗമെന്ന നിലയിലാണ് ഇങ്ങനെയൊരു വഴി കണ്ടുപിടിച്ചതെന്നാണ് ക്യൂവിൽ കല്ലു സ്ഥാപിച്ചു മാറിനിൽക്കുന്നവർക്കു പറയാനുള്ളത്.

ഇതാകുമ്പോൾ വെയിലുകൊള്ളാൻ കല്ലും പേപ്പറും ഊഴമനുസരിച്ചു പോയി പണം എടുക്കുകയോ കൊടുക്കുകയോ ഒക്കെ ചെയ്യാം. പേരു പേപ്പറിൽ എഴുതി വച്ചതു മാത്രമല്ല, പാസ്ബുക്കുകളും വരിവരിയായി വച്ച ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്തായാലും പൊരിവെയിലത്തു നിന്നു കഷ്ടപ്പെടാതെ മലയാളികൾ കണ്ടു പിടിച്ച ഈ മാർഗം സൈബർ ലോകത്തു വലിയ ചർച്ചയായിക്കഴിഞ്ഞു.

ബസിലും ട്രെയിനിലുമൊക്കെ സീറ്റു പിടിക്കാൻ തൂവാല വിരിക്കുന്ന ഏർപ്പാടു ശീലിച്ച മലയാളിക്ക് ഇതൊന്നും പുത്തരിയല്ലെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. 'അല്ല പിന്നെ... മലയാളികളോടാണോ കളി...!'


