- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസമാജം ഈസ്റ്റ് സോൺ ഗാനസന്ധ്യ സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പേരിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. ലിംഗരാജപുരം ഇന്ത്യൻ കാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടന്ന ഗാനസന്ധ്യ ഗായകരായ വൈക്കം വിജയലക്ഷ്മി, തോപ്പിൽ ആന്റോ, ശ്രീറാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ഡി. പോൾ, കൺവീനർ പി.കെ. വാസു, ആഘോഷകമ്മിറ്റി ചെയർമാൻ ജി. വിനു, ബി. സതീഷ് കുമാർ, എ.ആർ. ജോസ്, പ്രശോഭ്, ചാണ്ടിക്കുഞ്ഞ്, സുരേഷ്, അരുൺ കുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈക്കം വിജയലക്ഷ്മി ഗായത്രി വീണയിൽ മീട്ടിയ കീർത്തനങ്ങളോടുകൂടി ഗാനസന്ധ്യ ആരംഭിച്ചു. കേരളസമാജം ഈസ്റ്റ് സോണിന്റെ ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള കാരുണ്യപ്രവർത്തനങ്ങൾ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. സ്പെഷലിസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ ഇതുവരെ 1,800ലേറെ ഡയാലിസിസ് ചെയ്തിട്ടുണ്ട്. രോഗികളുടെ ബാഹുല്യം നിമിത്തം രണ്ടാമതൊരു യൂണിറ്റ് കൂടി തുടങ്ങാനും സമാജം തീരുമാനിച്ചതായി കൺവീനർ പി.കെ. വാസു അറിയിച്ചു.
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പേരിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. ലിംഗരാജപുരം ഇന്ത്യൻ കാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടന്ന ഗാനസന്ധ്യ ഗായകരായ വൈക്കം വിജയലക്ഷ്മി, തോപ്പിൽ ആന്റോ, ശ്രീറാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പി.ഡി. പോൾ, കൺവീനർ പി.കെ. വാസു, ആഘോഷകമ്മിറ്റി ചെയർമാൻ ജി. വിനു, ബി. സതീഷ് കുമാർ, എ.ആർ. ജോസ്, പ്രശോഭ്, ചാണ്ടിക്കുഞ്ഞ്, സുരേഷ്, അരുൺ കുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈക്കം വിജയലക്ഷ്മി ഗായത്രി വീണയിൽ മീട്ടിയ കീർത്തനങ്ങളോടുകൂടി ഗാനസന്ധ്യ ആരംഭിച്ചു.
കേരളസമാജം ഈസ്റ്റ് സോണിന്റെ ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള കാരുണ്യപ്രവർത്തനങ്ങൾ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. സ്പെഷലിസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ ഇതുവരെ 1,800ലേറെ ഡയാലിസിസ് ചെയ്തിട്ടുണ്ട്.
രോഗികളുടെ ബാഹുല്യം നിമിത്തം രണ്ടാമതൊരു യൂണിറ്റ് കൂടി തുടങ്ങാനും സമാജം തീരുമാനിച്ചതായി കൺവീനർ പി.കെ. വാസു അറിയിച്ചു.