- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം; ഷട്ടിൽ ടൂർണമെന്റ് ഇന്നു നടക്കും
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷട്ടിൽ ടൂർണമെന്റിനു തുടക്കമായി. കൊത്തന്നൂർ ബ്ലസിങ് ഗാർഡനിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾ ഹോരമാവ് കോർപ്പറേറ്റർ രാധമ്മ വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. കേരളസമാജം ഈസ്റ്റ് സോൺ ചെയർമാൻ പി.ഡി. പോൾ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്ര
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷട്ടിൽ ടൂർണമെന്റിനു തുടക്കമായി. കൊത്തന്നൂർ ബ്ലസിങ് ഗാർഡനിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾ ഹോരമാവ് കോർപ്പറേറ്റർ രാധമ്മ വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. കേരളസമാജം ഈസ്റ്റ് സോൺ ചെയർമാൻ പി.ഡി. പോൾ അധ്യക്ഷത വഹിച്ചു.
കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി സതീഷ് കുമാർ, ജോസ് മാത്യു, ജോഷി, ഓണാഘോഷ കമ്മിറ്റി കൺവീനർ സജി പുലിക്കോട്ടിൽ, പി.കെ. രഘു, പി.കെ. ഷാജു തുടങ്ങിയവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മുപ്പതിലധികം ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഒന്നാം സമ്മാനം നേടുന്ന ടീമിനു പതിനായിരം രൂപയും കവനന്റ് റോളിങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 5,000 രൂപയും ലഭിക്കും. ഫൈനൽ ഇന്നു വൈകുന്നേരം മൂന്നിനു നടക്കും.