- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസമാജം ഐഎഎസ് അക്കാദമിയിൽനിന്ന് സിവിൽ സർവീസ് വിജയികളെ അനുമോദിച്ചു
ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മാറത്തഹള്ളി ഹിന്ദുസ്ഥാൻ അക്കാദമിയിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അക്കാദമി മുഖ്യരക്ഷാധികാരി ഡോ. കെ.സി. സാമുവൽ, മുഖ്യ ഉപദേഷ്ടാവ് പി. ഗോപകുമാർ, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ സെക്രട്ട
ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മാറത്തഹള്ളി ഹിന്ദുസ്ഥാൻ അക്കാദമിയിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അക്കാദമി മുഖ്യരക്ഷാധികാരി ഡോ. കെ.സി. സാമുവൽ, മുഖ്യ ഉപദേഷ്ടാവ് പി. ഗോപകുമാർ, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ സെക്രട്ടറി സുധാകരൻ രാമന്തളി, അക്കാദമി അദ്ധ്യാപകരായ അമിത് ചൗധരി, കൃഷ്ണപ്രിയ, സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഒ.വി. ചിന്നൻ, രാജശേഖരൻ, മോഹനൻ പിള്ള, സുജയൻ നമ്പ്യാർ, ശാന്തകുമാരി തുടങ്ങിയവർ വിജയികളെ അനുമോദിച്ചു.
26-ാം റാങ്കു ലഭിച്ച ജാർഖണ്ഡ് സ്വദേശി നേഹ കുമാരി, 170-ാം റാങ്കു ലഭിച്ച തൃശൂർ ചേലക്കര സ്വദേശി ധന്യ എന്നിവർ പങ്കെടുത്തു. എസ്ബിഐയിൽ ഓഫീസറായ ധന്യ കുടുംബസമേതമാണു ചടങ്ങിനെത്തിയത്. അച്ഛൻ ശങ്കരനാരായണൻ, അമ്മ ജയശ്രീ, ഭർത്താവ് ധീരജ്, മകൾ ദൃശ്യ എന്നിവർ ചടങ്ങിനെത്തി. മുഴുവൻ വിജയികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസംതന്നെ വിജയാഘോഷം സംഘടിപ്പിക്കുമെന്നു കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.