- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണക്കാഴ്ച ഒരുക്കി കേരളസമാജം പൂക്കള മത്സരം
ബംഗളൂരു: ബംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. ഇന്ദിരാനഗർ 5 വേ മെയിൻ 9 വേ ക്രോസിലുള്ള കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ വി.കെ. വിജയൻ പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു.വാശിയേറിയ മത്സരത്തിൽ ബൊമ്മനഹള്ളി വി.വി. മുകേഷും സം
ബംഗളൂരു: ബംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. ഇന്ദിരാനഗർ 5 വേ മെയിൻ 9 വേ ക്രോസിലുള്ള കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ വി.കെ. വിജയൻ പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു.
വാശിയേറിയ മത്സരത്തിൽ ബൊമ്മനഹള്ളി വി.വി. മുകേഷും സംഘവും ഒന്നാം സമ്മാനമായ 10,000 രൂപയും ഒകെഎം രാജീവ് മെമോറിയൽ റോളിങ് ട്രോഫിയും സ്വന്തമാക്കി. ബിഡദി ഫ്രണ്ട്സ് ഓഫ് ഫ്ളവേഴ്സ് രണ്ടാം സമ്മാനമായ 5,000 രൂപയും ട്രോഫിയും ശ്രീരാമപുരം വിമൽ കൃഷ്ണനും സംഘവും മൂന്നാം സമ്മാനമായ 3,000 രൂപയും ട്രോഫിയും കരസ്ഥമാക്കി.
ആർടി നഗർ ഗംഗാ ജയന്ത്, ജയനഗർ വിജയകുമാർ, ഡോംലൂർ കലാ പ്രതാപ്, അൾസൂർ ലികിത, മാറത്തഹള്ളി അനന്തു അനിൽകുമാർ എന്നിവരുടെ ടീമുകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും ലഭിച്ചു. നാൽപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പരിപാടികളിൽ കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി സുധാകരൻ രാമന്തളി, ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി സതീഷ്കുമാർ, യൂത്ത് വിങ് ചെയർമാൻ അനീഷ് കൃഷ്ണൻ, ആർഎംജി കൺസ്ട്രക്ഷൻ എംഡി എം.ജി. റജി, കേരളസമാജം നേതാക്കളായ രാജശേഖരൻ, പി.ഡി. പോൾ, മോഹനൻ പിള്ള, വാസു തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.