- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗളൂർ കേരളസമാജം തിരുവാതിര മത്സരം 22ന്
ബാംഗളൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി ബാംഗളൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22ന് തിരുവാതിര മത്സരം നടത്തും. ഇന്ദിരനഗർ കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാ
ബാംഗളൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി ബാംഗളൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22ന് തിരുവാതിര മത്സരം നടത്തും. ഇന്ദിരനഗർ കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.
അഞ്ചു ടീമുകൾക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. ഒരു ടീമിൽ പരമാവധി പത്തു പേർക്കു പങ്കെടുക്കാം. തിരുവാതിരയ്ക്ക് വായ്പാട്ട് അനുവദിക്കും. പരമാവധി സമയം പത്തു മിനിട്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെയർപേഴ്സൺ ശാന്തകുമാരി, കൺവീനർ സുമതി തങ്കപ്പൻ എന്നിവർ അറിയിച്ചു. ഫോൺ: 9741157538, 9741612677, 9844037281.
Next Story