- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് ജനുവരി 19നും 20നും പാലക്കാട്ട്; അപേക്ഷ അയയ്ക്കേണ്ട അവസാന തിയതി ഡിസംബർ 25
തിരുവനന്തപുരം: കേരള സ്‌കൂൾ അഗ്രി ഫെസ്റ്റിന്റെ (കെ-സാഫ്) 2019 എഡിഷൻ ജനുവരി 19,20 തിയ്യതികളിലായി പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളിൽ അരങ്ങേറും. സെന്റർ ഫോർ ഇന്നവേഷൻസ് ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സർക്കാർ-സർക്കാരിതര സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാർഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വർധിപ്പിക്കുകയും അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് കേരള സ്‌കൂൾ അഗ്രി ഫെസ്റ്റിന്റെ ( കെ - സാഫ് ) ലക്ഷ്യം. കാർഷിക സംസ്‌കൃതിയുടെ വിവിധതരം നേട്ടങ്ങളെപ്പറ്റി വിദ്യാലയങ്ങളിലും കുടുംബങ്ങളിലും അവബോധമുയർത്താൻ സിസ്സയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് പോയവർഷങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിലാണ് സംഘടിപ്പിക്കുന്നത്. മേളയിൽ കേരളത്തിലെ മുഴുവൻ സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകും. കെ-സാഫ് 2019 എഡിഷന്റെ മുഖ്യ വിഷയം 'കാർഷികവൃത്തിയി
തിരുവനന്തപുരം: കേരള സ്‌കൂൾ അഗ്രി ഫെസ്റ്റിന്റെ (കെ-സാഫ്) 2019 എഡിഷൻ ജനുവരി 19,20 തിയ്യതികളിലായി പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളിൽ അരങ്ങേറും. സെന്റർ ഫോർ ഇന്നവേഷൻസ് ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സർക്കാർ-സർക്കാരിതര സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാർഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വർധിപ്പിക്കുകയും അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് കേരള സ്‌കൂൾ അഗ്രി ഫെസ്റ്റിന്റെ ( കെ - സാഫ് ) ലക്ഷ്യം. കാർഷിക സംസ്‌കൃതിയുടെ വിവിധതരം നേട്ടങ്ങളെപ്പറ്റി വിദ്യാലയങ്ങളിലും കുടുംബങ്ങളിലും അവബോധമുയർത്താൻ സിസ്സയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് പോയവർഷങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിലാണ് സംഘടിപ്പിക്കുന്നത്. മേളയിൽ കേരളത്തിലെ മുഴുവൻ സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകും.
കെ-സാഫ് 2019 എഡിഷന്റെ മുഖ്യ വിഷയം 'കാർഷികവൃത്തിയിലെ പരമ്പരാഗത അറിവുകളും കാലാവസ്ഥയിലെ പൂർവസ്ഥിതി പ്രാപിക്കലും' ആണ്. കാർഷിക ജൈവവൈവിധ്യം, കാർഷികമേഖലയിലെ വിവരസാങ്കേതികത, പശുവധിഷ്ഠിത കാർഷികസംസ്‌കൃതി, വീട്ടുമുറ്റത്തെ ഔഷധോദ്യാനം, വേണ്ടത്ര പ്രയോജനപ്പെടുത്താത്ത പഴങ്ങളും പച്ചക്കറികളും, നൂതനമായ ജൈവക്കൃഷി രീതികൾ, എന്റെ കൃഷിയിടവും എന്റെ സ്‌കൂൾ കൃഷിയിടവും തുടങ്ങി മറ്റു നിരവധി വിഷയങ്ങളും മേളയുടെ ഭാഗമായി ചർച്ച ചെയ്യപ്പെടും. പ്രസ്തുത വിഷയങ്ങളെ ആധാരമാക്കിയുള്ള ശാസ്ത്ര പ്രബന്ധങ്ങളും പോസ്റ്റർ പ്രസന്റേഷനുകളും നടക്കും.
യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗക്കാർക്ക് പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സബ് ജൂനിയർ (യു പി); ജൂനിയർ (ഹൈസ്‌കൂൾ); സീനിയർ (എച്ച് എസ് എസ് & വി എച്ച് എസ് ഇ) വിഭാഗക്കാർക്കായി കലാമത്സരങ്ങളും ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദർശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. കുട്ടികൾക്ക് കർഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയിൽ ഒരുക്കുന്നുണ്ട്.
കുട്ടി കർഷകർക്ക് തങ്ങളുടെ അനുഭവങ്ങളും നൂതനമായ കണ്ടെത്തലുകളും നിഗമനങ്ങളും ശാസ്ത്രീയതയുടെ പിൻബലത്തോടെ അവതരിപ്പിക്കാനാവും. 7 മിനിറ്റാണ് ഓറൽ പ്രസന്റേഷനുകളുടെ ദൈർഘ്യം. പോസ്റ്റർ പ്രസന്റേഷനും സംഘടിപ്പിക്കുന്നുണ്ട്. യു പി, ഹൈ സ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗക്കാർക്ക് വെവ്വേറെയാണ് മത്സരം. മേളയുടെ ഭാഗമായി എന്റെ കൃഷിയിടം എന്ന വിഷയത്തിൽ പ്രോജക്റ്റ് അവതരണവും ഉണ്ട്. കാർഷികമേഖലയിൽ പ്രശംസനീയമായ പ്രകടനങ്ങൾ കാഴ്ചവച്ചവരെ മേളയിൽ ആദരിക്കും.
കാർഷിക രംഗത്ത് കുട്ടികളുടെ സംരംഭങ്ങളെ ശ്രദ്ധേയമായ രീതിയിൽ എടുത്തുകാണിക്കാനാണ് 'മൈ ഫാം' അഥവാ 'എന്റെ കൃഷിയിടം' പദ്ധതി ഈ വർഷം മുതൽ മേളയുടെ ഭാഗമാക്കുന്നത്. വീട്ടിൽ തങ്ങൾ വിജയകരമായി നടപ്പിലാക്കിയ നൂതനമായ കൃഷി മാതൃകകൾ അവതരിപ്പിക്കാൻ ഇതുവഴി കുട്ടിക്കർഷകർക്ക് അവസരം നൽകും.
കൂടാതെ, കുട്ടികൾക്ക് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട തങ്ങളുടെ കഴിവുകളും നേട്ടങ്ങളും പ്രദർശിപ്പിക്കാൻ കഴിയുംവിധത്തിലുള്ള എക്സിബിഷനുകളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. വർക്കിങ് മോഡലുകൾ, ഫോട്ടോകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ കലാവിരുന്നും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
സബ്-ജൂനിയർ (യു പി), ജൂനിയർ (ഹൈ സ്‌കൂൾ); സീനിയർ (ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. നാടോടി ഗാനങ്ങൾ (സോളോയും ഗ്രൂപ്പും); നാടോടി നൃത്തം, ഏകാംഗനാടകം, ഹ്രസ്വ വീഡിയോ ചിത്രങ്ങൾ (അഞ്ചു മിനിറ്റ് ദൈർഘ്യമുള്ളവ); പ്രശ്നോത്തരി; ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. വ്യക്തിഗത ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കാനാവും.
രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നില്ല. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെയും അവർക്കൊപ്പം വരുന്ന അദ്ധ്യാപകരുടെയും യാത്ര- താമസ ചെലവ് സംഘാടകർ വഹിക്കുന്നതാണ്. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോമും, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പമുള്ള മലയാളത്തിലോ ഇംഗ്ളീഷിലോ തയ്യാറാക്കിയ 300 വാക്കിൽ കവിയാത്ത പ്രസന്റേഷന്റെ സംക്ഷിപ്ത രൂപവും schoolagrifest@gmail.com എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി 2018 ഡിസംബർ 25. കൂടുതൽ വിവരങ്ങൾക്ക്: 0471-2722151, 9447014973, 9895375211.
ഡോ. സി. കെ പീതാംബരൻ (ചെയർമാൻ, കെ-സാഫ് ); ഡോ സി. സുരേഷ്‌കുമാർ( ജനറൽ സെക്രട്ടറി, സിസ്സ ); ശ്രീ. മനോഹർ വർഗീസ് (സി ഇ ഒ, ഇറാം എജ്യൂക്കേഷനൽ ട്രസ്റ്റ്); ശ്രീ. എസ്. ഗുരുവായൂരപ്പൻ (ജില്ലാ കൺവീനർ, ദേശീയ ഹരിത സേന); പ്രൊഫ. പി. രഘുനാഥ് (റിട്ട. പ്രൊഫസർ, കേരള കാർഷിക സർവകലാശാല), ശ്രീ. അനിൽകുമാർ ടി (പി ആർ ഒ, ഇറാം എജ്യൂക്കേഷനൽ ട്രസ്റ്റ്) തുടങ്ങിയവർ കെ-സാഫ് സംബന്ധിച്ച കാര്യങ്ങൾ പങ്കുവെയ്ക്കാൻ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.