അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ നാൽപത്തി നാലാമത് വാർഷിക ജനറൽ ബോഡിയോഗം 2016- 2017 പ്രവർത്തനവർഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. യുഎഇ. സാമൂഹ്യ ക്ഷേമ മന്ത്രാലയ പ്രതിനിധി അഹമ്മദ് ഹുസൈൻ അമീന്റെ നിരീക്ഷണത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സെന്റർ പ്രസിഡന്റ് എൻ. വി. മോഹനൻ അദ്ധ്യക്ഷനായി.

ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ സി. കെ. ഷരീഫ് വരവ് ചെലവ് കണക്കുകളും ഓഡിറ്റർ നൗഷാദ് യൂസഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സഫറുള്ള പാലപ്പെട്ടി, ടി. പി. ഗംഗാധരൻ, കെ. കെ. ശ്രീവത്സൻ, ലായിന മുഹമ്മദ്, ഫൈസൽ ബാവ എന്നിവർ സംസാരിച്ചു.

തുടർന്ന് പി. പത്മനാഭൻ പ്രസിഡന്റായും ടി. കെ. മനോജ് ജനറൽ സെക്രട്ടറിയുമായുള്ള പതിനാറംഗ ഭരണസമിതിയെ ഐകകൺഠ്യേന തെരഞ്ഞെടുത്തു. ബാബു വടകര (വൈസ് പ്രസിഡന്റ്), നൗഷാദ് കോട്ടക്കൽ (ട്രഷറർ), എസ്. മണിക്കുട്ടൻ (ഓഡിറ്റർ), മുസ്തഫ കേളോത്ത് (അസി. ഓഡിറ്റർ), ബഷീർ കെ. വി., ബിജിത്ത് കുമാർ, ബാബുരാജ് പിലിക്കോട്, ഗഫൂർ എടപ്പാൾ, മനോഹരൻ, റഷീദ് ഐരൂർ, മണികൺഠൻ, പി. എൻ. വിനയചന്ദ്രൻ, കെ. ടി. ഒ. റഹ്മാൻ, കുമാർ വേലായുധൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അബുദാബി ശക്തി തിയറ്റേഴ്‌സിന് പതിനാലും, യുവകലാ സാഹിതിക്കും ഫ്രണ്ട്‌സ് എഡിഎം എസ്സിനും രണ്ട് വീതവും, കല അബുദാബിക്ക് ഒന്നും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.
ഈയിടെ മരണപ്പെട്ട സെന്ററിന്റെ സജീവ അംഗം രവി കല്ലിയോട്ടിന്റേയും പരവൂർ വെടിക്കട്ടപകടത്തിൽ മരണപ്പെട്ടവരുടേയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗനടപടികൾ ആരംഭിച്ചത്. ലുക്ക്മാൻ ഹക്കീം വിവർത്തകനായി യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി മധു പരവൂർ സ്വാഗതവും ജോ. സെക്രട്ടറി ധനേഷ് കുമാർ നന്ദിയും പറഞ്ഞു.